മലപ്പുറം: മുണ്ടുപറമ്പ് ഏഴാം വാർഡിൽ ഗവ. ഹോമിയോ ആശുപത്രിക്ക് സമീപം വീട്ടിൽ ഗ്യാസ് സിലിണ്ടർ ചോർന്നു. കളപ്പുരക്കൽ ശശികുമാറിന്റെ വീട്ടിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ 10നാണ് സംഭവം. വിവരം ലഭിച്ച അഗ്നിരക്ഷാസേന സ്ഥലത്ത് എത്തുമ്പോൾ വലിയ അളവിൽ സിലിണ്ടറിന്റെ മുകൾ ഭാഗത്തുനിന്ന് ഗ്യാസ് ചോർന്നു കൊണ്ടിരിക്കുകയായിരുന്നു. ഉടനെ സേനാംഗങ്ങൾ സിലിണ്ടർ അടച്ച് വീടിനു വെളിയിലേക്ക് എത്തിച്ചു.
ഗ്യാസ് കുറ്റി കണക്ട് ചെയ്യുന്ന ഭാഗത്തെ വാഷറിന്റെ തകരാറാണ് ചോർച്ചക്ക് കാരണം. ചോർച്ചയുള്ളതിനാൽ ഗ്യാസ് ഏജൻസിയിൽ വിവരമറിയിച്ച് സിലിണ്ടർ മാറ്റാൻ നിർദേശം നൽകി. രക്ഷാപ്രവർത്തനത്തിന് സീനിയർ ഫയർ ഓഫിസർ കെ. സിയാദിന്റെ നേതൃത്വത്തിൽ ഫയർ ഓഫിസർമാരായ ടി.കെ. നിഷാന്ത്, കെ.സി. മുഹമ്മദ് ഫാരിസ്, പി. അമൽ, ഫയർ ഡ്രൈവർ അബ്ദുൽ മുനീർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.