മലപ്പുറം: കോവിഡിെൻറ പ്രത്യേക സാഹചര്യത്തില്‍ പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക സമ്മർദങ്ങള്‍ ഇല്ലാതാക്കി മാനസിക പിന്തുണ നല്കാൻ ജില്ല ഭരണകൂടത്തിെൻറ നേതൃത്വത്തില്‍ 'കൂള്‍ ഓഫ് ടൈം കാള്‍ സെൻറര്‍' പേരില്‍ ജില്ലതല കാള്‍ സെൻററര്‍ ഒരുങ്ങുന്നു.
വനിത ശിശു വികസന വകുപ്പ്, ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ്, പൊതുവിദ്യാഭ്യാസ വകുപ്പ്, സി.ജി ആന്‍ഡ് എ.സി സെല്‍, ഹയര്‍ സെക്കന്‍ഡറി വിങ് എന്നിവര്‍ സംയുക്തമായാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലതല കാള്‍ സെൻറര്‍ ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് 31 വരെ കാൾ സെൻറര്‍ പ്രവര്‍ത്തിക്കും. ഉദ്ഘാടനം ഐ.ടി അറ്റ് സകൂള്‍ ഹാളില്‍ ബുധനാഴ്ച രാവിലെ 10.30ന് കലക്ടര്‍ കെ. ഗോപാലകൃഷ്ണന് നിര്‍വഹിക്കും.
പരീക്ഷ സംബന്ധമായി കുട്ടികള്‍ അഭിമുഖീകരിക്കുന്ന എല്ലാ ആശങ്കകള്‍ക്കും പ്രയാസങ്ങള്‍ക്കും ജില്ലതല കാൾ സെൻററുമായി ബന്ധപ്പെടാം.
രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് വരെ 0483-2733112, 0483-2733113, 0483-2733114 എന്നീ നമ്പറുകളിലേക്കും വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് വരെ 9447273711, 9072790493, 9446735024 എന്നീ നമ്പറുകളിലേക്കും വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.