മലപ്പുറം: കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ അതിജീവിച്ച് സമൂഹ മാധ്യമം വഴി വൈവാഹിക ജീവിതത്തിലേക്ക് കടന്ന് മറ്റൊരു ദമ്പതികൾ കൂടി.
മുഹമ്മദ് നിയാസും സംഹ അർഷദുമാണ് ഓൺലൈനിൽ വിവാഹിതരായത്. സൗദിയിലെ ജുബൈൽ ഇൻഡസ്ട്രിയൽ കോളജിലെ പ്രഫ. അരീക്കോട് സ്വദേശി അർഷദ് വകയിലിെൻറയും ശാമിലയുടെയും മകളാണ് വധു.
അൽ അഹ്സയിലെ ഇമാം മുഹമ്മദ് ബിൻ സുഊദ് യൂനിവേഴ്സിറ്റി മൂന്നാം വർഷ ഇസ്ലാമിക് ലോ വിദ്യാർഥിനിയാണ് സംഹ. റിയാദിനടുത്ത് അൽഖർജിൽ വ്യാപാരിയായ എടക്കര മൂത്തേടം സ്വദേശി അബൂബക്കറിെൻറയും നഫീസയുടെയും മകനാണ് വണ്ടൂർ സഹ്യ കോളജിലെ അധ്യാപകനായ മുഹമ്മദ് നിയാസ്.
വരനും മാതാവും ബന്ധുക്കളും മൂത്തേടത്തെ വീട്ടിലും പിതാവും സഹോദരനും അൽഖർജിലും വധുവും രക്ഷിതാക്കളും അടുത്ത ബന്ധുക്കളും ജുബൈലിലും അരീക്കോട്ടുമായാണ് പങ്കെടുത്തത്. പ്രമുഖ ഖുർആൻ പണ്ഡിതൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ അദ്ദേഹത്തിെൻറ വീട്ടിലിരുന്നാണ് വിവാഹ ഖുതുബ നിർവഹിച്ചത്. 11 രാജ്യങ്ങളിൽ നിന്നുള്ള സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങിന് സാക്ഷിയായി. മേയ് 29ന് നിശ്ചയിച്ച വിവാഹം കോവിഡ് കാരണമാണ് മാറ്റി വെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.