മലപ്പുറം: ജില്ലയില്‍ ചൊവ്വാഴ്ച കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക് രേഖപ്പെടുത്തി. 1,945 പേര്‍ക്കു കൂടിയാണ് സ്ഥിരീകരിച്ചതെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ ജില്ലയിലുണ്ടായ ഏറ്റവും ഉയര്‍ന്ന വര്ധയാവാണിത്. കഴിഞ്ഞ വർഷം ഒക്ടോബര്‍ 18ന് 1,677 പേര് രോഗബാധിതരായ ശേഷം ഇത്രയധികം പേര് ഒരു ദിവസം മാത്രം വൈറസ് ബാധിതരാകുന്നത് ഇതാദ്യമാണ്. ചൊവ്വാഴ്ച രോഗബാധിതരായവരില്‍ 1,818 പേര്‍ക്കും രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായിരിക്കുന്നത്.
ജില്ലയില്‍ 159 പേര് രോഗമുക്തരായി. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,25,701 ആയി. ഇതുവരെ 633 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്. ജില്ലതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.