മലപ്പുറം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകാത്തതിെൻറ പേരിൽ കോവിഡ് രോഗിയായ അധ്യാപികയെ സസ്പെൻഡ് ചെയ്ത ജില്ല കലക്ടർ 10 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. താനൂർ ടൗൺ സ്കൂളിലെ അധ്യാപിക സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിെൻറ ഉത്തരവ്.
വേങ്ങര നിയോജക മണ്ഡലത്തിലെ പോളിങ് ഓഫിസറായി പരാതിക്കാരിക്ക് നിയമനം ലഭിച്ചിരുന്നു. കോവിഡ് പോസിറ്റിവായ വിവരം മാർച്ച് 24നുതന്നെ റിട്ടേണിങ് ഓഫിസറെ അറിയിച്ചു.
ഏപ്രിൽ രണ്ടിന് നെഗറ്റിവാകുകയും ഒമ്പത് വരെ നിരീക്ഷണത്തിൽ കഴിയുകയും ചെയ്തു. എന്നാൽ, കോവിഡ് പോസിറ്റിവാകുന്നത് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഒഴിവാക്കാൻ മതിയായ കാരണമല്ലെന്നാണ് റിട്ടേണിങ് ഓഫിസർ നൽകിയ മറുപടിയെന്ന് പരാതിക്കാരി കമീഷനെ അറിയിച്ചു. 16ന് പരാതിക്കാരിയെ ജില്ല കലക്ടർ സസ്പെൻഡ് ചെയ്തു. ഇതിനെതിരെ കലക്ടർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. സസ്പെൻഷൻ മുൻകാല പ്രാബല്യത്തോടെ റദ്ദാക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.