മലപ്പുറത്ത് 55 പഞ്ചായത്തുകളിൽ മേയ് 14 വരെ നിരോധനാജ്ഞ

മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ ഇന്ന് ആറു പഞ്ചായത്തുകളിൽ കൂടി കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതോടെ 55 പഞ്ചായത്തുകളിൽ മേയ് 14 വരെ നിരോധനാജ്ഞയുണ്ടാകും.

എടരിക്കോട്, ഒഴൂർ, കരുളായി, കാവനൂർ, മക്കരപ്പറമ്പ്, മൂത്തേടം പഞ്ചായത്തുകളിലാണ് ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കോവിഡ് െടസ്റ്റ് പോസറ്റീവിറ്റി നിരക്ക് 30ന് മുകളിലുള്ള പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്.

ഇന്നലെ 3945 പേർക്കാണ് മലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. 34,849 പേരാണ് ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

Tags:    
News Summary - covid restrictions in 55 panchayats in Malappuram till May 14

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.