മലപ്പുറം: നഗരസഭയും ജില്ല സഹകരണ ആശുപത്രിയും സംയുക്തമായി മുനിസിപ്പൽ ടൗൺഹാളിൽ ആരംഭിക്കുന്ന കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാകുന്നു. പ്രവർത്തനസജ്ജമാകുന്ന ചികിത്സകേന്ദ്രം ഈ ആഴ്ച തന്നെ പ്രവർത്തനം തുടങ്ങും.
വിപുലമായ സൗകര്യങ്ങളോടെയാണ് സി.എസ്.എൽ.ടി.സി ഒരുക്കുന്നത്. ഒരു കോടി 10 ലക്ഷം ചെലവഴിച്ച് താലൂക്ക് ആശുപത്രിയിൽ ആരംഭിക്കുന്ന കോവിഡ് സെൻററിെൻറ പ്രവർത്തനവും ഉടൻ തുടങ്ങും.
ടൗൺഹാളിൽ നടക്കുന്ന സി.എസ്.എൽ.ടി.സി നിർമാണ പ്രവർത്തനങ്ങൾ നിയുക്ത എം.എൽ.എമാരായ കെ.പി.എ മജീദ്, പി. ഉബൈദുല്ല, നഗരസഭ ചെയർമാൻ മുജീബ് കാടേരി, വൈസ് ചെയർപേഴ്സൻ ഫൗസിയ കുഞ്ഞിപ്പു, സ്ഥിരം സമിതി അധ്യക്ഷരായ പി.കെ. അബ്ദുൽ ഹക്കീം, സിദ്ധീഖ് നൂറേങ്ങൽ, മറിയുമ്മ ശരീഫ്, സി.പി. ആയിശാബി, കൗൺസിലർമാരായ ശിഹാബ് മൊടയങ്ങാടൻ, സി.കെ. സഹീർ, ആശുപത്രി ഡയറക്ടർമാരായ നൗഷാദ് മണ്ണിശ്ശേരി, കെ.എൻ.എ. ഹമീദ്, സെക്രട്ടറി സഹീർ കാലടി, മെഡിക്കൽ ഓഫിസർ ഡോ. കെ.എ. പരീത് എന്നിവർ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.