മലപ്പുറം: കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ സംസ്ഥാനത്തൊട്ടാെക നടത്തിയ 'ഒാപറേഷൻ പി ഹണ്ട്' റെയ്ഡിൽ ഏറ്റവും കൂടുതൽപേർ അറസ്റ്റിലായതും കേസുകളും മലപ്പുറത്ത്. സംസ്ഥാനത്ത് ഇത്തരം കേസുകളിൽ ആകെ അറസ്റ്റ് ചെയ്ത 28 പേരിൽ 10 പേർ ജില്ലയിൽ നിന്നാണ്. ജില്ലയിൽ 63 റെയ്ഡുകളിൽ നിന്നായി 50 കേസുകളും രജിസ്റ്റർ ചെയ്തു. മറ്റു ജില്ലകളെ അപേക്ഷിച്ച് കേസുകൾ കൂടുതലായതിനാൽ നിരീക്ഷണം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് മലപ്പുറം പൊലീസ്.
കഴിഞ്ഞ ഒക്ടോബറിൽ നടന്ന റെയ്ഡിലും മലപ്പുറത്ത് 50ഒാളം കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. മൊെബെൽ ഫോൺ, മോഡം, ഹാർഡ് ഡിസ്ക്, മെമ്മറി കാർഡ്, ലാപ്ടോപ്, കമ്പ്യൂട്ടർ എന്നിവ ഉൾെപ്പടെ 429 ഉപകരണങ്ങൾ സംസ്ഥാനത്ത് പിടിെച്ചടുത്തിട്ടുണ്ട്. ഇതിൽ 40 ഉപകരണങ്ങൾ മലപ്പുറം ജില്ലയിൽ നിന്നാണ്. കുട്ടികളുെട നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളുമുള്ള ഉപകരണങ്ങളാണിവ. ഇതിൽ തദ്ദേശീയരായ കുട്ടികളുടെ ദൃശ്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പങ്കുവെക്കുന്ന സമൂഹ മാധ്യമ ഗ്രൂപ്പുകളിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. അതേസമയം, പൊലീസ് പിടിച്ചെടുക്കുന്ന സമയത്ത് ദൃശ്യങ്ങൾ മായ്ച്ചു കളഞ്ഞ നിലയിലായിരുന്നു. ഇവ പരിശോധനക്കായി അയച്ചിരിക്കുകയാണ്. പണം നൽകി ഇത്തരം ദൃശ്യങ്ങൾ പങ്കുെവക്കുന്ന ഗ്രൂപ്പുകളും ജില്ലയിലടക്കം സജീവമാണെന്നാണ് പൊലീസ് കണ്ടെത്തൽ.
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ മൊബൈൽ ഫോൺ, കമ്പ്യൂട്ടർ എന്നിവയിൽ സൂക്ഷിക്കുക, ഇതുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളിൽ അംഗമാവുക, കുട്ടികളുടെ പോൺ വെബ്സൈറ്റുകൾ സന്ദർശിക്കുക എന്നിവയിലേർപ്പെടുന്നവർ നിരീക്ഷണത്തിലാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് അറസ്റ്റിലായവരിൽ മൂന്നിലൊന്നും ജില്ലയിലായതിനാൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും കൂടുതൽപേർക്കെതിരെ നടപടിയുണ്ടാവുമെന്നും ജില്ല പൊലീസ് മേധാവി സുജിത് ദാസ് 'മാധ്യമ'ത്തോട് പറഞ്ഞു.
നിയമ നടപടികൾ
െഎ.ടി ആക്ട് 67 (ബി), പോക്സോ ആക്ട് സെക്ഷൻ 15 എന്നിവ പ്രകാരമാണ് ചൈൽഡ് പോണോഗ്രാഫിക് പൊലീസ് കേസ് എടുക്കുന്നത്. പോക്സോ ആക്ട് പ്രകാരം ജ്ലാത്ത കേസിൽ മൂന്നുവർഷം തടവും 5000 മുതൽ 10,000 രൂപ വരെ പിഴയും ഉണ്ടാവും. ദൃശ്യങ്ങൾ പണത്തിനായോ അല്ലാതെയോ പങ്കുെവച്ചാൽ അഞ്ചുവർഷം വരെ തടവുശിക്ഷ ലഭിക്കും. െഎ.ടി നിയമപ്രകാരം 10 ലക്ഷം വരെ പിഴയും ഏഴു വർഷം വരെയും തടവും അനുഭവിക്കേണ്ടിവരും.
കുടുങ്ങിയവരിൽ വിദ്യാസമ്പന്നരും
ഉയർന്ന വിദ്യാഭ്യാസമുള്ളവരും വിദ്യാർഥികളും ഇതര സംസ്ഥാനക്കാരും ഇത്തരം റാക്കറ്റുകളുെട കണ്ണികളാണെന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്. െഎ.ടി മേഖലയിലുള്ളവരും സമൂഹത്തിൽ ഉന്നത പദവിയിലുള്ളവരും കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. സൈബർ പൊലീസിെൻറ ഇൻറർപോൾ, കുട്ടികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന എൻ.സി.എം.ഇ.സി, സി.സി.എസ്.ഇ എന്നീ ഏജൻസികളാണ് ഇത്തരം വെബ്സൈറ്റുകളും ഗ്രൂപ്പുകളും നിരീക്ഷിക്കുന്നതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഇത്തരം കേസുകളിൽ പിടികൂടിയാൽ ജാമ്യമില്ല വകുപ്പ് പ്രകാരം നടപടി നേരിടേണ്ടിവരും.
18 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെയോ പെൺകുട്ടികളുടെയോ ലൈംഗിക ദൃശ്യങ്ങളോ നഗ്നദൃശ്യങ്ങളോ മൊബൈൽ ഫോൺ, ലാപ്ടോപ്, കമ്പ്യൂട്ടർ തുടങ്ങിയവയിൽ സൂക്ഷിക്കുന്നതും അത്തരം ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലോ അല്ലാതെയോ പ്രചരിപ്പിക്കുക, വെബ്സൈറ്റുകൾ സന്ദർശിക്കുക, അശ്ലീല വിഡിയോകൾ ഡൗൺലോഡ് ചെയ്യുക, അപ്ലോഡ് ചെയ്യുക തുടങ്ങിയ പ്രവൃത്തികളും ഇത്തരം സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ അംഗമാകുന്നതും കുറ്റകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.