മലപ്പുറം: ഇ.എം.ഐ നെറ്റ് വര്‍ക്ക് കാര്‍ഡില്‍ കടം വീട്ടിയ ശേഷവും പണം ഈടാക്കിയതിന് ഫിനാന്‍സ് കമ്പനിക്ക് 25,100 രൂപ പിഴയിട്ട് ജില്ല ഉപഭോക്തൃകമീഷന്‍. മൊറയൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് നടപടി.
പരാതിക്കാരി 2019 ഡിസംബര്‍ 28ന് മലപ്പുറത്തെ മൊബൈല്‍ ഫോൺ കടയില്‍നിന്ന് തവണ വ്യവസ്ഥയില്‍ 18,500 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ വാങ്ങി. ബജാജ് ഫിന്സെര്വില്നിന്ന് 2673 രൂപ പ്രകാരം പ്രതിമാസ തവണകളായി പണമടക്കാം എന്ന വ്യവസ്ഥയിലാണ് കടമെടുത്തത്.
കൃത്യസമയത്ത് പണം അടച്ചുതീര്‍ത്തിട്ടും എട്ടു മാസത്തിനു ശേഷം 117 രൂപ കമ്പനി എടുത്തതിനെത്തുടര്‍ന്നാണ് പരാതിയുമായി ജില്ല ഉപഭോക്തൃകമീഷനെ സമീപിച്ചത്.
കാര്‍ഡ് പുതുക്കാനുള്ള വാര്‍ഷിക ചാര്‍ജാണ് 117 രൂപയായി ഈടാക്കിയതെന്ന് ഫിനാന്‍സ് കമ്പനി വാദിച്ചു. പരാതിക്കാരി ഇത്തരത്തിലൊരു വ്യവസ്ഥ അംഗീകരിച്ചതിനുള്ള തെളിവ് ഫിനാന്‍സ് കമ്പനിക്ക് ഹാജരാക്കാന്‍ കഴിഞ്ഞില്ല.
ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കാത്ത പക്ഷം പരാതി തീയതി മുതല്‍ 12 ശതമാനം പലിശയും ഫിനാന്‍സ് കമ്പനി പരാതിക്കാരിക്ക് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.