തിരൂരിന്റെ കി​രീ​ടനേട്ടം 15 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം

തേ​ഞ്ഞി​പ്പ​ലം: ജി​ല്ല സ്‌​കൂ​ള്‍ കാ​യി​കോ​ത്സ​വ​ത്തി​ൽ 15 വ​ർ​ഷ​ത്തെ എ​ട​പ്പാ​ള്‍ ഉ​പ​ജി​ല്ല​യു​ടെ ആ​ധി​പ​ത്യ​ത്തി​ന് തി​രൂ​ര്‍ ഉ​പ​ജി​ല്ല​യു​ടെ പൂ​ട്ട്. നാ​വാ​മു​കു​ന്ദ എ​ച്ച്.​എ​സ്.​എ​സ് തി​രു​നാ​വാ​യ​യു​ടെ​യും ആ​ല​ത്തി​യൂ​ര്‍ കെ.​എ​ച്ച്.​എം.​എ​ച്ച്.​എ​സ് സ്‌​കൂ​ളി​ന്റെ​യും ക​രു​ത്തി​ല്‍ 344 പോ​യ​ന്റു​മാ​യാ​ണ് തി​രൂ​ര്‍ ഉ​പ​ജി​ല്ല ഓ​വ​റോ​ള്‍ കി​രീ​ടം തി​രി​ച്ചു​പി​ടി​ച്ച​ത്. 41 സ്വ​ര്‍ണ​വും 26 ​െവ​ള്ളി​യും 22 വെ​ങ്ക​ല​വു​മാ​ണ് തി​രൂ​ർ ഉ​പ​ജി​ല്ല നേ​ടി​യ​ത്. ക​ട​ക​ശ്ശേ​രി ഐ​ഡി​യ​ല്‍ ഇം​ഗ്ലീ​ഷ് സ്‌​കൂ​ളി​ന്റെ ക​രു​ത്തി​ലാ​ണ് 33 സ്വ​ര്‍ണ​വും 35 വെ​ള്ളി​യും 21 വെ​ങ്ക​ല​വു​മാ​യി 304 പോ​യ​ന്റോ​ടെ എ​ട​പ്പാ​ള്‍ ര​ണ്ടാ​മ​തെ​ത്തി​യ​ത്. അ​ഞ്ച് സ്വ​ര്‍ണ​വും ഒ​മ്പ​ത് വെ​ള്ളി​യും നാ​ല് വെ​ങ്ക​ല​വു​മാ​യി 68 പോ​യ​ന്റോ​ടെ കി​ഴി​ശ്ശേ​രി മൂ​ന്നാ​മ​തും ഏ​ഴ് സ്വ​ര്‍ണ​വും അ​ഞ്ച് വെ​ള്ളി​യും 13 വെ​ങ്ക​ല​വു​മാ​യി 66.5 പോ​യ​ന്റു​മാ​യി അ​രീ​ക്കോ​ട് ഉ​പ​ജി​ല്ല നാ​ലാ​മ​തു​മെ​ത്തി. സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ൽ ഐ​ഡി​യ​ല്‍ ക​ട​ക​ശ്ശേ​രി ചാ​മ്പ്യ​ന്‍പ​ട്ടം നി​ല​നി​ര്‍ത്തി. 29 സ്വ​ര്‍ണ​വും 32 വെ​ള്ളി​യും 17 വെ​ങ്ക​ല​വു​മ​ട​ക്കം 258 പോ​യ​ന്റു​മാ​യാ​ണ് ഐ​ഡി​യ​ല്‍ ചാ​മ്പ്യ​ന്‍മാ​രാ​യ​ത്.

തു​ട​ര്‍ച്ച​യാ​യി 16ാം ത​വ​ണ​യാ​ണ് ഐ​ഡി​യ​ല്‍ ചാ​മ്പ്യ​ന്‍പ​ട്ടം നി​ല​നി​ര്‍ത്തു​ന്ന​ത്. 23 സ്വ​ര്‍ണ​വും 18 വെ​ള്ളി​യും 11 വെ​ങ്ക​ല​വു​മ​ട​ക്കം 180 പോ​യ​ന്റോ​ടെ തി​രു​നാ​വാ​യ നാ​വാ​മു​കു​ന്ദ എ​ച്ച്.​എ​സ്.​എ​സ് ര​ണ്ടാം സ്ഥാ​നം നേ​ടി. 11 സ്വ​ര്‍ണം, ഏ​ഴ് വെ​ള്ളി, ഒ​മ്പ​ത് വെ​ങ്ക​ലം അ​ട​ക്കം 85 പോ​യ​ന്റ് ക​ര​സ്ഥ​മാ​ക്കി കെ.​എ​ച്ച്.​എം.​എ​ച്ച്.​എ​സ്.​എ​സ് ആ​ല​ത്തി​യൂ​ര്‍ മൂന്നാ​മ​താ​യി. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി യൂ​നി​വേ​ഴ്‌​സി​റ്റി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന 35ാമ​ത് ജി​ല്ല സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ 24 പു​തി​യ മീ​റ്റ് റെ​ക്കോ​ഡുക​ളാ​ണ് പി​റ​ന്ന​ത്. ട്രാ​ക്കി​ലും ഫീ​ല്‍ഡി​ലും പി​റ്റി​ലും ക​ട​ക​ശ്ശേ​രി ഐ​ഡി​യ​ലും തി​രു​നാ​വാ​യ നാ​വാ​മു​കു​ന്ദ​യും കെ.​എ​ച്ച്.​എം.​എ​ച്ച്.​എ​സ്.​എ​സ് ആ​ല​ത്തി​യൂ​രും ശ​ക്ത​മാ​യ പോ​ര് തീ​ര്‍ത്ത​പ്പോ​ള്‍ കാ​യി​കോ​ത്സ​വ​ത്തി​ൽ ആ​വേ​ശം അ​ല​ത​ല്ലി. എ​റ​ണാ​കു​ള​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​കോ​ത്സ​വ​ത്തി​ൽ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഓ​വ​റോ​ള്‍ കി​രീ​ടം പി​ടി​ച്ചെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ് മ​ല​പ്പു​റം മ​ത്സ​ര​ത്തി​നി​റ​ങ്ങു​ക.

Tags:    
News Summary - District-School-Sports-Festival-Tirur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.