കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ ദീ​പാ​വ​ലി വെ​ടി​ക്കെ​ട്ട് റെ​ക്കോ​ഡ് ക​ല​ക്ഷ​ൻ

മ​ല​പ്പു​റം: കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ ദീ​പാ​വ​ലി​​യോ​ട​നു​ബ​ന്ധി​ച്ച അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ റെ​ക്കോ​ഡ്​ ക​ല​ക്ഷ​ൻ. മ​ല​പ്പു​റം യൂ​നി​റ്റി​ന്​ ല​ക്ഷ്യ​മി​ട്ട​തി​നേ​ക്കാ​ൾ ക​ല​ക്ഷ​ൻ നേ​ടാ​നാ​യി.102.77 ശ​ത​മാ​നം ക​ല​ക്ഷ​നാ​ണ്​ മ​ല​പ്പു​റ​ത്ത്​ മാ​ത്രം ല​ഭി​ച്ച​ത്. 100.29, 100.5, 91.17, 102.77 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ദീ​പാ​വ​ലി അ​വ​ധി ഉ​ൾ​പ്പെ​ടെ നാ​ലു ദി​വ​സ​ത്തെ വ​രു​മാ​നം. വ​ട​ക്ക​ൻ മേ​ഖ​ല​യി​ൽ കോ​ഴി​ക്കോ​ടും മ​ല​പ്പു​റ​വും മാ​ത്ര​മാ​ണ്​ മി​ക​ച്ച ക​ല​ക്ഷ​ൻ നേ​ടി​യ​ത്.

അ​വ​ധി ദി​ന​ത്തി​ൽ നി​ല​വി​ലെ അ​ഞ്ച്​ തി​രു​വ​ന​ന്ത​പു​രം സ​ർ​വി​സി​ന്​ പു​റ​മെ ര​ണ്ടെ​ണ്ണം അ​ധി​ക​മാ​യി ന​ട​ത്തി. കൂ​ടാ​തെ, മൂ​ന്നാ​ർ, മ​ല​ക്ക​പ്പാ​റ, കു​മ​ര​കം, വ​യ​നാ​ട്, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ടൂ​റി​സ്റ്റ്​ സ​ർ​വി​സു​ക​ളും ക​ല​ക്ഷ​ൻ വ​ർ​ധി​പ്പി​ക്കാ​ൻ സ​ഹാ​യ​ക​മാ​യി.

Tags:    
News Summary - Diwali day KSRTC Record collection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.