കോട്ടക്കൽ നഗരസഭ കേരഗ്രാമം പദ്ധതിയിൽ

കോ​ട്ട​ക്ക​ൽ: സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പി​ന്റെ ‘കേ​ര​ഗ്രാ​മം’ പ​ദ്ധ​തി​യി​ൽ ഇ​നി കോ​ട്ട​ക്ക​ൽ ന​ഗ​ര​സ​ഭ​യും. കോ​ട്ട​ക്ക​ൽ മ​ണ്ഡ​ല​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന ആ​റാ​മ​ത്തെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​മാ​ണ് കോ​ട്ട​ക്ക​ൽ നഗരസഭ. എ​ട​യൂ​ർ, ഇ​രി​മ്പി​ളി​യം, കു​റ്റി​പ്പു​റം, പൊ​ന്മ​ള, മാ​റാ​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളെ നേ​ര​ത്തെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. നാ​ളി​കേ​ര വി​ക​സ​ന പ​ദ്ധ​തി പ്ര​കാ​രം 2024-25 വ​ർ​ഷ​ത്തി​ലെ ഒ​ന്നാം വ​ർ​ഷ കേ​ര ഗ്രാ​മ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലാ​ണ് കോ​ട്ട​ക്ക​ൽ ന​ഗ​ര​സ​ഭ​യെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. പ​ദ്ധ​തി​ക്ക് മൂ​ന്ന് വ​ർ​ഷ​ങ്ങ​ളി​ലാ​യി 39.67 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. പ​ദ്ധ​തി​യി​ൽ കോ​ട്ട​ക്ക​ൽ ന​ഗ​ര​സ​ഭ​യെ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ്ര​ഫ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ ശി​പാ​ർ​ശ ന​ൽ​കി​യി​രു​ന്നു.

ഓ​രോ കേ​ര​ഗ്രാ​മ​ത്തി​ലും ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ത​ത് പ്ര​ദേ​ശ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ തെ​ങ്ങു​കൃ​ഷി പ​രി​പാ​ല​ന​ത്തി​നു​ള്ള വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. രോ​ഗം ബാ​ധി​ച്ച​തും കാ​യ്ഫ​ലം കു​റ​ഞ്ഞ​തും പ്രാ​യാ​ധി​ക്യ​മു​ള്ള​തു​മാ​യ തെ​ങ്ങു​ക​ൾ മു​റി​ച്ച് പ​ക​രം ഗു​ണ​മേ​ന്മ​യു​ള്ള തെ​ങ്ങി​ൻ തൈ​ക​ൾ ന​ടു​ക, കു​മ്മാ​യ​വും ജൈ​വ​വ​ള​വും രാ​സ​വ​ള​വും കീ​ട​നാ​ശി​നി​യും സ​ബ്സി​ഡി നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കു​ക, ജ​ല​സേ​ച​ന സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്താ​ൻ തെ​ങ്ങി​ൻ തോ​പ്പു​ക​ളി​ൽ കി​ണ​റും പ​മ്പ് സെ​റ്റും സൂ​ക്ഷ്മ ജ​ല​സേ​ച​ന​വും മ​ഴ​വെ​ള്ള സം​ഭ​ര​ണ​വും ന​ട​പ്പാ​ക്ക​ൽ, ജൈ​വ വ​ളം നി​ർ​മാ​ണ​ത്തി​ന് ക​മ്പോ​സ്റ്റ് യൂ​നി​റ്റു​ക​ൾ- തെ​ങ്ങു​ക​യ​റ്റ യ​ന്ത്ര​ങ്ങ​ൾ എ​ന്നി​വ സ​ബ്സി​ഡി നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കു​ക, ഇ​ട​വി​ള കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ച്ച് ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ന​ട​പ്പാ​ക്കു​ന്ന പ്ര​ധാ​ന ഘ​ട​ക​ങ്ങ​ൾ. പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എം.​എ​ൽ.​എ അ​റി​യി​ച്ചു.

Tags:    
News Summary - Kottakkal Municipality in Keragram project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.