മലപ്പുറം: ഇത് തെരഞ്ഞെടുപ്പ് കാലമാണ്. വോട്ടർമാരെ കാണുേമ്പാൾ സോപ്പിടാൻ സ്ഥാനാർഥികളെ ആരും പ്രത്യേകം പഠിപ്പിക്കേണ്ട. എന്നാൽ വോട്ടുചോദിക്കുേമ്പാൾ നിർബന്ധമായും സോപ്പിടാൻ അഭ്യർഥിച്ചിരിക്കുകയാണ് ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണൻ.
സോപ്പിടുന്നത് വാഗ്ദാനങ്ങളും അവകാശങ്ങളും നിരത്തിയാകരുത്, കോവിഡിനെ തുരത്താൻ കൈകൾ നന്നായി സോപ്പിട്ട് പതപ്പിക്കണമെന്നാണ് കലക്ടർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
ഹാസ്യം കലർന്ന പോസ്റ്റ് വൈറലായി. നിമിഷനേരംകൊണ്ട് നൂറുകണക്കിന് പേർ ഷെയർ ചെയ്തു. കോവിഡ് പ്രതിരോധത്തിന് പ്രോട്ടോക്കോൾ പാലിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങണമെന്നും മുൻകരുതൽ വേണമെന്നുമാണ് കലക്ടർ നിർദേശിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നടത്തണമെന്നും പോസ്റ്റിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.