തേഞ്ഞിപ്പലം: ജില്ലയിലെ വിദ്യാലയങ്ങളും കോളജുകളും കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തുന്ന ലഹരിക്കടത്ത് സംഘത്തലവനും കൂട്ടാളിയും അറസ്റ്റില്‍.
കൊണ്ടോട്ടി എക്കാപറമ്പ് കുഴിമണ്ണ സ്വദേശി മുസ്ലിയാരകത്ത് മുഹമ്മദ് ആഷിഖ് എന്ന അക്കു (29), പള്ളിക്കല്‍ സ്വദേശി പാലക്കണ്ടിപറമ്പത്ത് ഫായിസ് മുബഷീര്‍ (29) എന്നിവരാണ് പിടിയിലായത്.
മാരകലഹരിയായ എംഡി.എം.എ കടത്താന്‍ ശ്രമിക്കുന്നതിനിടെ പള്ളിക്കല്‍ ബസാര്‍ കുറുന്തലയില്നിന്ന് ഇരുവരെയും പിടികൂടുകയായിരുെന്നന്ന് െപാലീസ് പറഞ്ഞു.
ആറ് ഗ്രാം ലഹരി പിടിച്ചെടുത്തു. ലഹരി വില്പനയിലൂടെ ലഭിച്ച 1,16,000 രൂപയും കണ്ടെടുത്തു. ലഹരി കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായ ആഷിഖിന്റെ പേരില്‍ കൊണ്ടോട്ടിയില്‍ കൊലപാതകശ്രമമടക്കം മൂന്ന് കേസുകള്‍ നിലവിലുണ്ട്.
കഴിഞ്ഞ വര്‍ഷം വണ്ടൂരില്‍ എക്സൈസ് എം.ഡി.എം.എയും കൊെക്കയ്നും പിടികൂടിയ സംഭവത്തില്‍ പ്രധാന പ്രതിയാണ് അക്കു ആഷിഖ്. അന്ന് സംഭവസ്ഥലത്തുനിന്ന് എക്സൈസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഈ കേസിലും പ്രതിയെ അറസ്റ്റ് ചെയ്യും.
കൂടുതല്‍ അന്വേഷണങ്ങള്‍ക്കും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും. ജില്ല െപാലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡിവൈ.എസ്.പി മൂസ വള്ളിക്കാടന്റെ നിര്‍ദേശപ്രകാരം തേഞ്ഞിപ്പലം സി.ഐ കെ.ഒ. പ്രദീപ്, എസ്.ഐ വിപിന്‍ വി. പിള്ള എന്നിവരുടെ നേതൃത്വത്തില്‍ ജില്ല ലഹരിവിരുദ്ധ സ്ക്വാഡും തേഞ്ഞിപ്പലം പൊലീവും ചേര്‍ന്ന് പ്രതികളെ പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.