എടപ്പാൾ: ചേകനൂരിൽ ആളില്ലാത്ത വീട്ടിൽ നിന്ന് 125 പവൻ സ്വർണവും പണവും കവർന്ന പ്രതി വീട്ടുകാരുടെ ഉറ്റബന്ധു. പ്രതി പന്താവൂർ സ്വദേശി വടക്കിനിത്തേൽ മൂസക്കുട്ടിയെ ബുധനാഴ്ച രാത്രിയോടെയാണ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ ജ്യേഷ്ഠത്തിയുടെ വീട്ടിലെ സ്വർണമാണ് ഇയാൾ കവർന്നത്. അലമാര തുറക്കാന്‍ ഉപയോഗിച്ച ആയുധം വാങ്ങിയ നടുവട്ടം-കുനമൂച്ചി റോഡിലെ സ്ഥാപനത്തിലും വീട് തുറക്കാന്‍ ഉപയോഗിച്ച ഡ്യൂപ്ലിേക്കറ്റ് താക്കോൽ നിര്‍മിച്ച ചങ്ങരംകുളത്തെ സ്ഥാപനത്തിലും പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.
ഈ മാസം ഏഴിനാണ് ചേകനൂർ പുത്തൻകുളം മുതുമുറ്റത്ത് മുഹമ്മദ്കുട്ടിയുടെ വീട്ടിൽ മോഷണം നടന്നത്. സംഭവദിവസം രാവിലെ 11ന് തൃശൂരിലേക്ക് പോയ കുടുംബം രാത്രി 9.30ഓടെ തിരിച്ചെത്തിയപ്പോഴാണ് സംഭവമറിയുന്നത്. മകൻ വിദേശത്തേക്ക് പോകാൻ കരുതിവെച്ച പണവും മുഹമ്മദ്കുട്ടിയുടെ മകളുടെയും മകെൻറ ഭാര്യയുടെയും സ്വർണവുമാണ് മോഷ്ടിച്ചത്.
വീട്ടുകാരുമായി അടുത്ത ബന്ധമുള്ള മൂസക്കുട്ടി ഇവരറിയാതെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉണ്ടാക്കുകയായിരുന്നു. മോഷ്ടിച്ച സ്വർണം ഇയാളുടെ പന്താവൂരിലെ വീടിന് പിൻവശത്തെ പഴയ തറവാട്ടിലെ മച്ചിന് മുകളിലായിരുന്നു സൂക്ഷിച്ചിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തിരൂർ ഡിവൈ.എസ്.പി സുരേഷ് ബാബു, പൊന്നാനി സി.ഐ മഞ്ജിത്ത് ലാൽ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.