എ​ട​പ്പാ​ൾ മേ​ൽ​പാ​ല നി​ർ​മാ​ണ പ്ര​വൃ​ത്തി വി​ല​യി​രു​ത്താ​െനത്തിയ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ്

റി​യാ​സ് ഉദ്യോഗസ്​ഥരുമായി സംസാരിക്കുന്നു 

എടപ്പാൾ മേൽപാല നിർമാണം ഉടൻ പൂർത്തീകരിക്കും –മന്ത്രി മുഹമ്മദ് റിയാസ്

എ​ട​പ്പാ​ൾ (മലപ്പുറം): മേ​ൽ​പാ​ല നി​ർ​മാ​ണം മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​കി വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ചു​മ​ത​ല​യേ​റ്റ​ടു​ത്ത ശേ​ഷം എ​ട​പ്പാ​ൾ മേ​ൽ​പാ​ല നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ വി​ല​യി​രു​ത്താ​നെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം.

ഏ​റ്റ​വും പ്രാ​ധാ​ന്യ​മേ​റി​യ പാ​ത​യെ​ന്ന നി​ല​യി​ലാ​ണ് അ​ടി​യ​ന്ത​ര​മാ​യി എ​ട​പ്പാ​ൾ മേ​ൽ​പാ​ല​ത്തി​െൻറ പ്ര​വൃ​ത്തി​ക​ളെ നോ​ക്കി​ക്കാ​ണു​ന്ന​ത്. ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി യോ​ഗം ചേ​ർ​ന്ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. പാ​ല​ത്തി​െൻറ എ​ട്ട് സ്പാ​നു​ക​ളി​ൽ ആ​റെ​ണ്ണം പൂ​ർ​ത്തീ​ക​രി​ച്ചു.

80 ശ​ത​മാ​ന​ത്തോ​ളം ജോ​ലി​ക​ളാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വ​കു​പ്പി​ന് കീ​ഴി​ൽ ന​ട​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തോ​ടൊ​പ്പം പു​തി​യ പ​ദ്ധ​തി​ക​ൾ​ക്ക് കൂ​ടി തു​ട​ക്ക​മി​ടാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. തു​ട​ർ​ന്ന് ക​ല​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​െൻറ നേ​തൃ​ത്വ​ത്തി​ൽ പൊ​ന്നാ​നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ യോ​ഗം ചേ​ർ​ന്നു. എ​ത്ര​യും പെ​ട്ടെ​ന്ന് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് ക​ല​ക്ട​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ഓ​ണ​ത്തി​ന് മു​മ്പ്​ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും ഓ​ക്സി​ജ​ൻ ക്ഷാ​മം നി​ർ​മാ​ണ പ്ര​വൃ​ത്തി​ക്ക് ത​ട​സ്സ​മാ​ണെ​ന്നും ക​രാ​ർ ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കു​റ്റി​പ്പു​റ​ത്തു​നി​ന്ന് പ​ട്ടാ​മ്പി​ലേ​ക്ക് തി​രി​യു​ന്ന റോ​ഡി​ൽ സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ൻ സ​ർ​വേ ന​ട​ത്താ​ൻ ക​ല​ക്ട​ർ ത​ഹ​സി​ൽ​ദാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

എ.​ഡി.​എം സി. ​റ​ജി​ൽ, തി​രൂ​ർ ആ​ർ.​ഡി.​ഒ കെ.​എം. അ​ബ്​​ദു​ൽ നാ​സ​ർ, ത​ഹ​സി​ൽ​ദാ​ർ ടി.​എ​ൻ. വി​ജ​യ​ൻ, പൊ​ന്നാ​നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് സി. ​രാ​മ​കൃ​ഷ്ണ​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം അ​ഡ്വ. പി.​പി. മോ​ഹ​ൻ​ദാ​സ്, പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളും പാ​ല​ങ്ങ​ളും വി​ഭാ​ഗം ജ​ന​റ​ൽ മാ​നേ​ജ​ർ ഐ​സ​ക് വ​ർ​ഗീ​സ്, മ​ഞ്ചേ​രി റോ​ഡ്സ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ എ.​പി.​എം. മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, അ​സി. എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ​മാ​രാ​യ ഗോ​പ​ൻ മു​ക്കു​ള​ത്ത്, ഷിം​നാ​ജ്, കി​റ്റ്കോ സീ​നി​യ​ർ ക​ൺ​സ​ൽ​ട്ട​ൻ​റ്​ എം. ​ബൈ​ജു ജോ​ൺ, ക​രാ​റു​കാ​രാ​യ ഏ​റ​നാ​ട് ക​ൺ​സ്​​ട്ര​ക്​​ഷ​ൻ​സ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

'ജനങ്ങൾക്ക് നേരിൽ പരാതി പറയാൻ അവസരമൊരുക്കും'

എ​ട​പ്പാ​ൾ: ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ ജ​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ട് ക​ണ്ട് പ​രാ​തി പ​റ​യാ​ൻ അ​വ​സ​ര​മൊ​രു​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. എ​ട​പ്പാ​ൾ മേ​ൽ​പാ​ല നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ വി​ല​യി​രു​ത്താ​നെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ഴി​ഞ്ഞ ര​ണ്ട് പ്ര​ള​യ​ങ്ങ​ളി​ൽ നാ​ശ​ന​ഷ്​​ടം സം​ഭ​വി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

72 എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ യോ​ഗം വി​ളി​ച്ച്​ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കി​യ പ്ര​വൃ​ത്തി​ക​ൾ ച​ർ​ച്ച ചെ​യ്തെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ജൂ​ൺ ഏ​ഴു​മു​ത​ൽ ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി അ​റി​യി​ക്കാ​ൻ ആ​പ് പു​റ​ത്തി​റ​ങ്ങു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Construction of Edappal flyover will be completed soon - Minister Mohammad Riyas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.