മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയിൽ സംഘടനാ വിരുദ്ധ പ്രവർത്തനം നടന്നതായി സി.പി.എം അവലോകന യോഗം വിലയിരുത്തി. ബുധനാഴ്ച ചേർന്ന യോഗത്തിലാണ് വിലയിരുത്തൽ. പൊന്നാനി, പെരിന്തൽമണ്ണ മണ്ഡലങ്ങളിലാണ് പാർട്ടിവിരുദ്ധ പ്രവർത്തനം നടന്നതായി ജില്ല കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തത്.
പൊന്നാനിയിലെ സ്ഥാനാർഥി പ്രഖ്യാപനത്തിന് എതിരെ നടന്ന പ്രതിഷേധ പ്രകടനത്തിന് ഒരു വിഭാഗം നേതാക്കളുടെ പിന്തുണ ഉണ്ടായിരുന്നെന്നും വിലയിരുത്തിയിട്ടുണ്ട്. ആരോപണ വിധേയരായ നേതാക്കളോട് വിശദീകരണം ചോദിച്ച ശേഷം അച്ചടക്ക നടപടി ഉണ്ടായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.