മലപ്പുറം: സംസ്ഥാന സര്‍ക്കാറിെൻറ ഇലക്ട്രിക് വാഹന നയം നടപ്പാക്കുന്നതിെൻറ ഭാഗമായി അനെര്‍ട്ടും കേന്ദ്ര ഊര്‍ജമന്ത്രാലയത്തിന് കീഴിലെ എനര്‍ജി എഫിഷ്യന്‍സി സര്‍വിസസ് ലിമിറ്റഡും സംയുക്തമായി ജില്ലയില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നു.
കേരളത്തിലെ പ്രധാന റോഡുകളായ നാഷനല്‍ ഹൈവേ, സ്റ്റേറ്റ് ഹൈവേ, എം.സി റോഡ്, മറ്റ് പ്രധാന റോഡുകള്‍, താലൂക്ക് ആസ്ഥാനങ്ങള്‍ എന്നീ സ്ഥലങ്ങളിലാണ് ആദ്യഘട്ടമെന്ന നിലയില്‍ പബ്ലിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്.
കുറഞ്ഞത് അഞ്ച് സെൻറ് സ്ഥലമുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖല സ്ഥാപനങ്ങള്‍ക്കും പദ്ധതിയില്‍ പങ്കെടുക്കാം. സര്‍ക്കാര്‍ വകുപ്പുകളിലെയും പൊതുമേഖല സ്ഥാപനങ്ങളുടേയും ഉപയോഗിക്കാതെയുള്ള സ്ഥലം ഇതിനായി പ്രയോജനപ്പെടുത്താം. നിഴല്‍രഹിത സ്ഥലം ലഭ്യമാണെങ്കില്‍ അവിടെ സൗരോര്‍ജ സംവിധാനവും ഒരുക്കും.
ഉപയോഗശൂന്യമായ സ്ഥലം ലഭ്യമായ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും കൂടുതല്‍ വിവരങ്ങള്‍ക്ക് അനെര്ട്ടിെൻറ ജില്ല ഓഫിസിലോ, അനെര്ട്ടിെൻറ കേന്ദ്ര കാര്യാലയത്തിലെ ഇ-മൊബിലിറ്റി സെല്ലിലോ ബന്ധപ്പെടണം. ഫോൺ: 0483-2730999, 9188119410.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.