കരുവാരകുണ്ട്: കൽക്കുണ്ടിൽ ചെരിഞ്ഞ കാട്ടാനയെ അട്ടിയിലെ സ്വകാര്യ തോട്ടത്തിൽ ദഹിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പ്രദേശവാസികൾ സംഘടിച്ചത് ബഹളത്തിനിടയാക്കി. അട്ടി-ആർത്തല റോഡിനോട് ചാരിയുള്ള സ്വകാര്യ തോട്ടത്തിലാണ് ആനയുടെ ജഡമുണ്ടായിരുന്നത്. ഇതിെൻറ നൂറ് മീറ്റർ ചുറ്റളവിൽ വീടുകളുണ്ട്.
മാത്രമല്ല തോട്ടത്തിലെ മഴവെള്ളം തൊട്ടടുത്തുള്ള ഒലിപ്പുഴയിലേക്കാണ് ഒലിച്ചിറങ്ങുക. ദിവസങ്ങളോളം ദുർഗന്ധമുണ്ടാവുമെന്നും മഴപെയ്താൽ പുഴയിലും തങ്ങളുടെ കിണറുകളിലുമൊക്കെ ഇതിെൻറ നീരെത്തുമെന്നും പറഞ്ഞാണ് പ്രദേശത്തുകാർ റോഡിലിറങ്ങിയത്.
എന്നാൽ, ആനയെപോലെ വലിയൊരു ജീവിയുടെ മൃതദേഹം മറ്റൊരിടത്തേക്ക് മാറ്റൽ പ്രയാസമാണെന്നും അവശിഷ്ടങ്ങൾ വരാത്ത രൂപത്തിൽ സ്ഥലം വൃത്തിയാക്കുമെന്നും ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. എന്നാൽ, സ്ത്രീകൾ ഉൾപ്പെടെ നാട്ടുകാർ വീണ്ടും ബഹളമുണ്ടാക്കി. കരുവാരകുണ്ട്, കാളികാവ് പൊലീസും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.