മലപ്പുറം: കടുത്ത വേനലിലും പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു. മക്കരപ്പറമ്പ് വറ്റലൂര്‍ പടിപ്പുര-പൊരുന്നകുന്ന് റോഡിൽ നേർച്ചപാറ വളവിലാണ് മൂർക്കനാട് കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. ഇതിനടുത്താണ് പൊരുന്നകുന്ന് പ്രധാന കുടിവെള്ള ടാങ്ക് സ്ഥിതി ചെയ്യുന്നത്. ഒരുമാസത്തിലധികമായി വെള്ളം റോഡിലൂടെ പരന്നൊഴുകുകയാണെന്ന് നാട്ടുകാർ പറയുന്നു. പ്രധാന പൈപ്പിൽനിന്നും നേരിട്ടാണ് ഇവിടെ വീടുകളിലേക്ക് കുടിവെള്ള കണക്ഷൻ നൽകിയിട്ടുള്ളത്. ഒരിക്കൽ നന്നാക്കിയ സ്ഥലത്തു തന്നെയാണ് പൈപ്പ് വീണ്ടും പൊട്ടുന്നത്. നിലവാരം കുറഞ്ഞ സാധനങ്ങൾ ഉപയോഗിച്ചാണ് നന്നാക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജലസേചന വകുപ്പ് അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.