മലപ്പുറം: പത്തുദിവസത്തിനിടെ പനിയെ തുടർന്ന് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത് 6510 പേർ. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഏറ്റവും കൂടുതലാളുകൾ ചികിത്സ തേടിയത്, 1074 പേർ. നാലുപേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 12 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ആശുപത്രികളിൽ ചികിത്സ തേടി. ജില്ലയിൽ ആറുപേർക്ക് എലിപ്പനി സ്ഥിരീകരിച്ചു.
13 പേർക്ക് എലിപ്പനി ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ജില്ലയിൽ പനിയോടൊപ്പം ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരുടെ എണ്ണവും വർധിക്കുകയാണ്. കോവിഡ് സാഹചര്യത്തിൽ പനി ബാധിക്കുന്നവരിൽ മിക്കവരും ചികിത്സ തേടാൻ മടിക്കുന്നുണ്ട്. വായുവിലൂടെ പകരുന്ന പനിക്കൊപ്പം തൊണ്ടവേദന, മൂക്കൊലിപ്പ്, തുമ്മൽ, മൂക്കടപ്പ്, തലവേദന എന്നിവയും ഉണ്ടാകാൻ സാധ്യതയുണ്ട്. എലിപ്പനി പകരാൻ കാരണം കെട്ടിക്കിടക്കുന്ന മലിനജലമാണ്.
മലിനജലത്തിൽ ചവിട്ടുേമ്പാൾ കാലിലിലെ ചെറുമുറിവുകൾ വഴി അണുക്കൾ ശരീരത്തിൽ എത്താൻ സാധ്യതയുണ്ട്. കണ്ണിനും ശരീരത്തിനും മഞ്ഞ നിറം, മൂത്രത്തിലെ നിറവ്യത്യാസം, വേദന, കണ്ണിൽ രക്തസ്രാവം എന്നിവ ലക്ഷണങ്ങളാണ്. കൊതുകുജന്യ രോഗമായ ഡെങ്കിപ്പനി ഈഡിസ് വിഭാഗത്തിൽപെട്ട കൊതുകുകളാണ് പരത്തുന്നത്. കടുത്ത പനി, പ്ലേറ്റ്ലെറ്റ്സ് കുറവ്, ചർമത്തിൽ പാട്, പേശീവേദന എന്നിവ ലക്ഷണങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.