ചങ്ങരംകുളം: പാടശേഖരങ്ങളിൽ കർഷകന്റെ കണ്ണീർ വീഴ്ത്തി നീലക്കോഴികളുടെ ആക്രമണം തുടരുന്നു. കോൾ മേഖലയിൽ പുഞ്ച കൃഷി ആരംഭിച്ച് നടീൽ പൂർത്തീകരിച്ച പാടങ്ങളിൽ നീലക്കോഴികൾ നാശം വിതക്കുകയാണ്. കൃഷി തുടങ്ങിയ പാടങ്ങളിൽ ഇവ കൂട്ടത്തോടെ വന്നിറങ്ങുന്നതിനാൽ നെൽച്ചെടികൾ പൂർണമായും നശിക്കുകയാണ്.
നൂറ് കണക്കിന് ഏക്കർ കൃഷിയിടങ്ങൾ സ്ഥിതി ചെയ്യുന്ന മലപ്പുറം-തൃശൂർ ജില്ലകളിലെ കോൾ പാടങ്ങളിലാണ് ഈ ദുരവസ്ഥ. നീലക്കോഴികളും കൊക്കുകളും കൃഷിയിടത്തിലൂടെ നടക്കുകയും നെൽ ചെടികൾ കൊത്തിയൊടിക്കുകയും ചെയ്യുകയാണ്. കൃഷി നശിച്ച ഈ സ്ഥലങ്ങളിൽ ഇനിയും നടീൽ നടത്തേണ്ട അവസ്ഥയാണ് കർഷകർക്ക്. ആവശ്യത്തിന് ഞാറ്റടികൾ ഇല്ലാത്തതും ഇരട്ടി കൂലിയും കർഷകരെ ദുരിതത്തിലാക്കുന്നു. കർഷകർ ഉറക്കമൊഴിച്ച് കാവലിരുന്നും പടക്കങ്ങൾ പൊട്ടിച്ചുമാണ് പക്ഷികളെ വിരട്ടിയോടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.