വളാഞ്ചേരി: കാടാമ്പുഴ എ.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായ ഹഫ്ന ഫർഹയുടെ പാട്ടുകൾ നിരവധി സ്ഥാനാർഥികളാണ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. ഇതിനകം 160ഓളം പാട്ടുകൾ പാടിയിട്ടുണ്ട്. 14 ജില്ലകളിലെയും വിവിധ സ്ഥാനാർഥികൾക്കായി ഹഫ്ന പാടിയിട്ടുണ്ട്.
എൽ.ഡി.എഫ്, യു.ഡി.എഫ്, വെൽഫെയർ പാർട്ടി, സ്വതന്ത്ര സ്ഥാനാർഥികൾ തുടങ്ങിയവർക്കായി ഇതിനകം പാടി. മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ സിനിമ പാട്ടുകൾക്ക് തെരഞ്ഞെടുപ്പുമായി ബന്ധിപ്പിച്ച പാരഡികളും മാപ്പിളപ്പാട്ട് ഈണത്തിലുള്ള പാട്ടുകളുമാണ്ട് പ്രധാനമായും പാടുന്നത്. ഇവയിൽ നൂറോളം ഗാനങ്ങൾ രചിച്ചത് കെ.ടി. സജീബ് പെരിയമ്പലമാണ്.
കാടാമ്പുഴ കരേക്കാട് നോർത്തിലെ അധ്യാപക ദമ്പതികളായ എൻ. മുഹമ്മദലി-വി.പി. സബീദ എന്നിവരുടെ മകളാണ് ഹഫ്ന. കുറ്റിപ്പുറം ഉപജില്ല പ്രീ പ്രൈമറി കലോത്സവത്തിൽ രണ്ടുവർഷം കലാതിലകപ്പട്ടം അണിഞ്ഞിട്ടുണ്ട്.
അഞ്ചുവർഷം ഉപജില്ല സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം നേടിയ ഹഫ്ന അറബി പദ്യം, അറബി ഗാനം, മോണോ ആക്ട്, നാടോടി നൃത്തം എന്നിവയിലും സമ്മാനം നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.