തിരൂർ: പുറത്തൂരിൽ കോവിഡ് രോഗികൾക്കുള്ള ക്വാറൻറീൻ കേന്ദ്രങ്ങൾ സജ്ജീകരിക്കുന്നതിന് പ്രവാസി കൂട്ടായ്മയും രംഗത്ത്. യു.എ.ഇ മുട്ടനൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റിയാണ് (എം.എം.ജെ.സി)
പുറത്തൂർ ഗ്രാമ പഞ്ചായത്തിെൻറ കീഴിൽ പുറത്തൂർ ഗവ. യു.പി സ്കൂളിലും പടിഞ്ഞാറേക്കരയിലും തുടങ്ങുന്ന ഡൊമിസിലിയറി കോവിഡ് സെൻററിലേക്ക് (ഡി.സി.സി) ആവശ്യമായ സാധനങ്ങൾ എത്തിച്ച് പങ്കാളികളായത്.
40 കിടക്കകൾ, തലയണകൾ, 20 പൾസ് ഓക്സിമീറ്ററുകൾ, ആവശ്യമായത്ര മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ തുടങ്ങിയവ പഞ്ചായത്ത് അധികൃതർക്ക് കൈമാറി.
40 വർഷത്തിലധികമായി യു.എ.ഇയിൽ പ്രവർത്തിക്കുന്ന കമ്മിറ്റി പുറത്തൂർ, മംഗലം പഞ്ചായത്തുകൾ ഉൾപ്പെടുന്ന മുട്ടനൂർ മഹല്ലിലെ ജീവകാരുണ്യ രംഗത്തും വിദ്യാഭ്യാസ സാംസ്കാരിക മേഖലയിലും സജീവമായി ഇടപെടുന്നുണ്ട്.
പുറത്തൂർ ഗ്രാമ പഞ്ചായത്ത് ഓഫിസിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി ഹരിദാസൻ സാധനങ്ങൾ ഏറ്റുവാങ്ങി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഉമ്മർ, എം.എം.ജെ.സി എക്സിക്യൂട്ടിവ് അംഗങ്ങളായ ഉണ്ണി പോണ്ടത്ത്, അൻവർ കക്കിടി, കെ.പി വാഹിദ്, പി. ഇസ്മായിൽ മാസ്റ്റർ, ഹുസൈൻ പൂതേരി, പഞ്ചായത്ത് ജീവനക്കരായ ആൻഡ്രോസ്, റീന തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.