വളാഞ്ചേരി: സാഹോദര്യവും നന്മയും വിളിച്ചോതി ക്ഷേത്രകമ്മിറ്റിയുടെ സമൂഹ നോമ്പുതുറ. ആതവനാട് പഞ്ചായത്തിലെ പുന്നത്തല ശ്രീലക്ഷ്മി നരസിംഹമൂർത്തി വിഷ്ണു ക്ഷേത്ര കമ്മിറ്റിയാണ് നോമ്പുതുറ സംഘടിപ്പിച്ചത്.
2017 ജൂൺ നാലിന് ക്ഷേത്രത്തിൽ നടന്ന പുനപ്രതിഷ്ഠക്കും പുനരുദ്ധാരണത്തിനുമായി ലക്ഷങ്ങൾ ചെലവ് വന്നപ്പോൾ വിശ്വാസികളോടൊപ്പം പ്രദേശത്തെ മുസ് ലിം സഹോദരങ്ങളും അകമഴിഞ്ഞ് സഹായിച്ചു.
തുടർന്നാണ് ക്ഷേത്ര കമ്മിറ്റി ആദ്യം ഇഫ്താർ സംഘടിപ്പിച്ചത്. ഇടയ്ക്ക് കോവിഡ് മൂലം തടസ്സപ്പെട്ടെങ്കിലും കഴിഞ്ഞവർഷം പുനരാരംഭിച്ചു.
മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഏരിയ കമ്മിറ്റി ചെയർമാൻ ബേബി ശങ്കർ, ഏരിയകമ്മിറ്റി അംഗം കെ.പി. പവിത്രൻ, ആതവനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. ജാസിർ, ഡി.സി.സി സെക്രട്ടറി വി. മധുസൂദനൻ, ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ കെ.പി. സുരേഷ് ബാബു, സ്വാഗതസംഘം ചെയർമാൻ എ. മമ്മു, മുഹമ്മദലി കോട്ടക്കുളത്ത്, രാമചന്ദ്രൻ നെല്ലിക്കുന്ന്, മാനു മരുതൻ, സി. രാജേഷ്, സി. മായാണ്ടി, ടി. രവി, സി. ഉണ്ണികൃഷ്ണൻ നായർ, പി. മോഹനൻ, ടി. ശിവദാസൻ, പി. സജീവ്, കെ.പി. വിശ്വനാഥൻ, എം. ശ്രീജിത്ത് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.