ചേലേമ്പ്ര: വിദ്യാർഥികളും അധ്യാപകരും കൈകോർത്തതോടെ ചേലേമ്പ്ര നാരായണൻ നായർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് ഇനി ഓൺലൈൻ ക്ലാസ് മുടക്കമില്ലാതെ കാണാം. കമ്പ്യൂട്ടറും മൊബൈലും ഇല്ലാത്ത കുട്ടികൾക്ക് സഹായവുമായി ജീവനക്കാരും വിദ്യാർഥികളും ജെ.ആർ.സി യൂനിറ്റും മുന്നോട്ടുവരുകയായിരുന്നു. ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന 13 കുട്ടികളാണ് ഉണ്ടായിരുന്നത്. അവർക്കാവശ്യമായ സ്മാർട്ട്ഫോൺ സൗകര്യമൊരുക്കുകയായിരുന്നു സ്കൂൾ.
മൊബൈൽ ഫോണുകൾ സ്കൂൾ ലൈബ്രറിയുടെ ഭാഗമാകും. ആവശ്യമുള്ള കുട്ടികൾക്ക് രക്ഷിതാക്കൾ മുഖേന സ്കൂളിൽ നിന്നും മൊബൈൽ ഫോൺ എടുത്ത് ഉപയോഗിക്കാം. ഓൺലൈൻ പഠനം അവസാനിച്ചാൽ തിരിച്ചേൽപ്പിക്കണം. അതിനനുസൃതമായ നിബന്ധനകളോട് കൂടിയാണ് രക്ഷിതാക്കൾക്ക് ഫോൺ കൈമാറുക.
പ്രിൻസിപൽ മനോജ് കുമാർ, പ്രധാനധ്യാപിക ആർ.പി. ബിന്ദു, പി.ടി.എ പ്രസിഡൻറ് രഞ്ജിത്ത്, വികസന കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണ പിള്ളാട്ട്, ഓൺലൈൻ ക്ലാസ് കോഒാഡിനേറ്റർ വി.വി. ജിതേഷ്, എൽ.എ. പ്രിയ, സുധീർ, ജയേഷ്, യദു കാവാട്ട്, ഗോപകുമാർ, ശ്വേതാ അരവിന്ദ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.