മലപ്പുറം: സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇൻഷുറൻസ് തുക നിഷേധിച്ച ഇൻഷുറൻസ് കമ്പനിക്കെതിരെ തുകയും നഷ്ടപരിഹാരവും നൽകാൻ ജില്ല ഉപഭോക്തൃ കമീഷന്റെ വിധി. ഇൻഷൂറൻസ് തുകയായ 10,28,433 രൂപയും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയുമാണ് നൽകേണ്ടത്. മേലാറ്റൂർ സ്വദേശി മേക്കാടൻ കുഴിയിൽ മൊയ്തു സമർപ്പിച്ച പരാതിയിലാണ് കമീഷന്റെ വിധി. 2019ലെ കാലവർഷത്തിൽ സ്വകാര്യ മൊബൈൽ ഷോപ്പ് തകർന്നിരുന്നു. സ്ഥാപനം ഇൻഷൂർ ചെയ്തിരുന്നെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് തുക നൽകാൻ കമ്പനി തയാറായില്ല. തെളിവുകൾ പരിശോധിച്ച കമീഷൻ സ്ഥാപനം ഇൻഷൂർ ചെയ്തിട്ടുണ്ടെന്നും പരാതിക്കാരൻ നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുള്ളയാളാണെന്നും കണ്ടെത്തിയാണ് വിധി. കോടതി ചെലവായി 25,000 രൂപയും നൽകാനും കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ല ഉപഭോക്തൃ കമീഷന്റെ ഉത്തരവിലുണ്ട്. ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കാത്ത പക്ഷം വിധി തീയതി മുതൽ ഒമ്പത് ശതമാനം പലിശ നൽകണമെന്നും ഉത്തരവിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.