മ​ങ്ക​ര കാ​ളി​കാ​വ് റെ​യി​ൽ​വേ മേ​ൽ​പാ​ല നി​ർ​മാ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല

പ​ത്തി​രി​പ്പാ​ല: അ​ഞ്ചു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും മ​ങ്ക​ര കാ​ളി​കാ​വ് റെ​യി​ൽ​വേ മേ​ൽ​പാ​ല നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി​ല്ല. മൂ​ന്ന് വ​ർ​ഷം മു​മ്പ് മ​ണ്ണ് പ​രി​ശോ​ധ​ന​യും ഭൂ​മി അ​ള​ന്ന് സ​ർ​വേ ക​ല്ല് സ്ഥാ​പി​ക്കു​ക​യും ചെ​യ്ത​ത​ല്ലാ​തെ ന​ട​പ​ടി​യൊ​ന്നും തു​ട​ർ​ന്ന് ഉ​ണ്ടാ​യി​ട്ടി​ല്ല. ഭൂ​മി​യു​ടെ വി​ല​യെ കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ പോ​ലും ന​ട​ന്നി​ട്ടി​ല്ല​ന്ന് ഭൂ​വു​ട​മ​ക​ൾ പ​റ​യു​ന്നു. എ​ന്നാ​ൽ, തു​ട​ർ​ന​ട​പ​ടി​ക​ൾ ന​ട​ക്കാ​ത്ത​തി​നാ​ൽ മേ​ൽ​പാ​ലം വ​രു​മോ എ​ന്ന ആ​ശ​ങ്ക​യും നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, മ​ങ്ക​ര കാ​ളി​കാ​വ് പാ​ല​ക്കാ​ട് റോ​ഡി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​തി​ന്മ​ട​ങ്ങ് വ​ർ​ധി​ച്ചു. ട്രെ​യി​നു​ക​ളു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ച​തോ​ടെ കാ​ളി​കാ​വ് ഗേ​റ്റ് അ​ടി​ക്ക​ടി അ​ട​ച്ചി​ടേ​ണ്ട അ​വ​സ്ഥ​യാ​യി. അ​ഞ്ചു മി​നി​റ്റി​ൽ ര​ണ്ടു ത​വ​ണ ഗേ​റ്റ് അ​ട​ച്ചി​ടു​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ൾ കാ​ൽ മ​ണി​ക്കൂ​റി​ലേ​റെ കു​രു​ക്കി​ൽ​പെ​ടാ​റു​ണ്ട്. ആം​ബു​ല​ൻ​സ് അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ളും കു​രു​ക്കി​ൽ​പെ​ട്ട് വ​ല​യാ​റു​ണ്ട്. സ​മ​യ​ത്തി​ന് ഓ​ടു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളും സ്കൂ​ൾ ബ​സു​ക​ളും രാ​വി​ലെ​യും വൈ​കീ​ട്ടും കു​രു​ക്കി​ൽ​പെ​ട്ട് സ​മ​യ​ത്തി​ന് എ​ത്തി​പ്പെ​ടാ​നാ​കാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​ത് പ​തി​വാ​ണ്.

റെ​യി​ൽ​വേ അ​ധി​കാ​രി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് റെ​യി​ൽ​വെ മേ​ൽ​പാ​ലം പ്ര​വൃ​ത്തി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം. പ​ത്തി​രി​പ്പാ​ല, മ​ങ്ക​ര, ഒ​റ്റ​പ്പാ​ലം മേ​ഖ​ല​ക​ളി​ൽ​നി​ന്ന് പാ​ല​ക്കാ​ട്, കു​ഴ​ൽ​മ​ന്ദം, കോ​ട്ടാ​യി എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്താ​നു​ള്ള എ​ളു​പ്പ​വ​ഴി കൂ​ടി​യാ​യ​തി​നാ​ലാ​ണ് ഈ ​വ​ഴി വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്കേ​റു​ന്ന​ത്.

Tags:    
News Summary - Construction of Mankara Kalikav railway flyover has not reached anywhere

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.