മങ്കര കാളികാവ് റെയിൽവേ മേൽപാല നിർമാണം എങ്ങുമെത്തിയില്ല
text_fieldsപത്തിരിപ്പാല: അഞ്ചു വർഷം പിന്നിട്ടിട്ടും മങ്കര കാളികാവ് റെയിൽവേ മേൽപാല നിർമാണ പ്രവൃത്തികൾക്ക് തുടക്കമായില്ല. മൂന്ന് വർഷം മുമ്പ് മണ്ണ് പരിശോധനയും ഭൂമി അളന്ന് സർവേ കല്ല് സ്ഥാപിക്കുകയും ചെയ്തതല്ലാതെ നടപടിയൊന്നും തുടർന്ന് ഉണ്ടായിട്ടില്ല. ഭൂമിയുടെ വിലയെ കുറിച്ചുള്ള ചർച്ചകൾ പോലും നടന്നിട്ടില്ലന്ന് ഭൂവുടമകൾ പറയുന്നു. എന്നാൽ, തുടർനടപടികൾ നടക്കാത്തതിനാൽ മേൽപാലം വരുമോ എന്ന ആശങ്കയും നാട്ടുകാർക്കിടയിൽ ഉയർന്നിട്ടുണ്ട്.
അതേസമയം, മങ്കര കാളികാവ് പാലക്കാട് റോഡിൽ ഗതാഗതക്കുരുക്ക് പതിന്മടങ്ങ് വർധിച്ചു. ട്രെയിനുകളുടെ എണ്ണവും വർധിച്ചതോടെ കാളികാവ് ഗേറ്റ് അടിക്കടി അടച്ചിടേണ്ട അവസ്ഥയായി. അഞ്ചു മിനിറ്റിൽ രണ്ടു തവണ ഗേറ്റ് അടച്ചിടുന്നതോടെ വാഹനങ്ങൾ കാൽ മണിക്കൂറിലേറെ കുരുക്കിൽപെടാറുണ്ട്. ആംബുലൻസ് അടക്കമുള്ള വാഹനങ്ങളും കുരുക്കിൽപെട്ട് വലയാറുണ്ട്. സമയത്തിന് ഓടുന്ന സ്വകാര്യ ബസുകളും സ്കൂൾ ബസുകളും രാവിലെയും വൈകീട്ടും കുരുക്കിൽപെട്ട് സമയത്തിന് എത്തിപ്പെടാനാകാതെ ബുദ്ധിമുട്ടുന്നത് പതിവാണ്.
റെയിൽവേ അധികാരികൾ അടിയന്തരമായി ഇടപെട്ട് റെയിൽവെ മേൽപാലം പ്രവൃത്തികൾ ഉടൻ ആരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. പത്തിരിപ്പാല, മങ്കര, ഒറ്റപ്പാലം മേഖലകളിൽനിന്ന് പാലക്കാട്, കുഴൽമന്ദം, കോട്ടായി എന്നിവിടങ്ങളിലെത്താനുള്ള എളുപ്പവഴി കൂടിയായതിനാലാണ് ഈ വഴി വാഹനങ്ങളുടെ തിരക്കേറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.