കാളികാവ്: മലയോരപാത നിർമാണത്തോടനുബന്ധിച്ച് കാളികാവ്-പൂക്കോട്ടുംപാടം റീച്ചിൽ മങ്കുണ്ടിൽ റോഡ് ഉയർത്തുന്നത് അപര്യാപ്തമാണെന്ന് വ്യക്തം. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ കാളികാവ് പുഴയിൽ വെള്ളം ഉയർന്നതിനൊപ്പം സംസ്ഥാനപാതയിൽ മങ്കുണ്ടിലും വെള്ളം ഉയർന്ന് പൊങ്ങി ഗതാഗതം തടസ്സപ്പെട്ടു.
ഹൈവേ വികസനത്തിൽ മങ്കുണ്ടിൽ 80 സെൻറീ മീറ്റർ മാത്രമാണ് റോഡ് ഉയർത്തിയത്. ഉയർത്തുന്നതിന്റെ അളവിൽ അഴുകുചാൽ നിർമാണം പൂർത്തിയായിട്ടുണ്ട്. ശക്തമായ മഴയിൽ റോഡിന് സമാന്തരമായി ഒഴുകുന്ന പുഴയിൽ വെള്ളം ഉയർന്നതോടെ റോഡിലും വെള്ളം ഉയർന്നു.
ഓവുപാലവും അഴുകുചാലും ഉയർത്തിയതോടെ റോഡിലെ വെള്ളം പുഴയിലേക്ക് ഒലിച്ച്പോകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, റോഡിലെത്തിയ വെള്ളം ഒഴുകിപ്പോകുന്നതിന് ഓവുപാലത്തിന് ഉയരമില്ലാത്തത് പ്രശ്നമായി. റോഡിൽ ഏറെനേരം വെള്ളക്കെട്ട് നിലനിൽക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ റോഡ് പണി കഴിഞ്ഞാലും മങ്കുണ്ടിലെ മഴവെള്ളം മൂടൽ തുടരുമെന്നുറപ്പായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.