കാളികാവ്: ഉദരംപൊയിലിൽ കാട്ടുചോലക്ക് സമീപം വൻതോതിൽ കാലാവധി കഴിഞ്ഞ അലോപ്പതി മരുന്നുകൾ തള്ളി. പുല്ലങ്കോട് എസ്റ്റേറ്റിനോട് ചേർന്ന് അഞ്ചിലെചോലക്ക് സമീപം സ്വകാര്യ വ്യക്തികളുടെ പറമ്പിലാണ് നിരവധി ചാക്കുകളിലായി മരുന്നുകൾ കണ്ടത്. പ്രദേശത്തെ ഏറ്റവും വലിയ ജലസ്രോതസാണ് അഞ്ചിലെചോല.
നീരൊഴുക്ക് പാടെ ഇല്ലാതായ ചോലയിൽ കുഴികളുണ്ടാക്കിയാണ് നിരവധി കുടുംബങ്ങൾ ശുദ്ധജലം ഉപയോഗിക്കുന്നത്. മഴ പെയ്താൽ ഈ മരുന്നുകൾ മുഴുവനായും ചോലകളിൽ ഒഴുകിയെത്തും. ഇത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുമെന്ന് നാട്ടുകാർ പറഞ്ഞു.
സ്ഥലം ഉടമ നൗഫൽ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് എത്തി പരിശോധന നടത്തി. മരുന്ന് ഉപേക്ഷി ആളെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.