കാളികാവ്: രോഗികൾ ഇല്ലാതായതോടെ കോവിഡ് ചികിത്സയിൽ മികച്ച പ്രവർത്തനം നടത്തിയ അൽസഫ ഫസ്റ്റ്്ലൈൻ ട്രീറ്റ്മെൻറ് സെൻററിെൻറ പ്രവർത്തനം അവസാനിപ്പിച്ചു.
രണ്ടു വർഷത്തോളമായി കോവിഡ് ചികിത്സക്ക് സർക്കാറിന് സൗജന്യമായി വിട്ടുനൽകിയ സ്ഥാപനമാണ് അൽസഫ ആശുപത്രി. രണ്ടാം തരംഗം രൂക്ഷമായതോടെ കാഷ്വാലിറ്റി സംവിധാനവും ഓക്സിജൻ െബഡുകളും ഐ.സി.യു സംവിധാനവും ഉൾെപ്പടെയുള്ള സൗകര്യങ്ങൾ ഇവിടെ ലഭ്യമായിരുന്നു.
കേരളത്തിൽ മൂന്നാം തരംഗം ഉണ്ടായേക്കുമെന്ന വിലയിരുത്തലിൽ കൂടുതൽ സൗകര്യങ്ങളും ഒരുക്കിയിരുന്നു. എന്നാൽ, രോഗികൾ കുറഞ്ഞതോടെ ചികിത്സ അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ കോവിഡ് രോഗികൾ നിലമ്പൂർ, മഞ്ചേരി ആശുപത്രികളെ ആശ്രയിക്കേണ്ടിവരും. ഇത് മലയോര മേഖലയിലെ രോഗികൾക്ക് ദുരിതമാകും.
പലർക്കും ശമ്പള കുടിശ്ശിക ലഭിക്കാനുണ്ട്. വൈദ്യുതി ചാർജ്, മെയ്ൻറനൻസ് ചെലവുകൾ, ഭക്ഷണത്തിനായി കുടുംബശ്രീ യൂനിറ്റിന് നൽകാനുള്ള തുകയടക്കം കൊടുത്തു തീർക്കാൻ ബ്ലോക്ക് പഞ്ചായത്തിനായിട്ടില്ല. ജില്ല ദുരന്തനിവാരണ അതോറിറ്റിയാണ് ബ്ലോക്ക് പഞ്ചായത്തിന് പണം നൽകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.