കാളികാവ്: ഭൂരേഖകൾ ഇല്ലാത്തതിനാൽ ചോക്കാട് നെല്ലിയാംപാടത്ത് ആദിവാസികളുടെ വീട് പൂർത്തീകരണം നീളുന്നു. ലൈഫ് പദ്ധതിയിൽ അവസാന ഗഡു ലഭിക്കാത്തതാണ് തടസ്സം. ഫണ്ട് വൈകുന്നതിനാൻ വൈദ്യുതീകരണം അടക്കം നീണ്ടുപോയി വീട്ടിൽ കയറിക്കിടക്കാൻ കഴിയാത്ത അവസ്ഥയിലാണ് ആദിവാസി കുടുംബങ്ങൾ.
നെല്ലിയാംപാടം നഗറിലെ ചക്കി, തങ്ക, രാമൻ എന്നിവരുടെ വീടുകൾക്കാണ് ലൈഫ് പദ്ധതിയിൽ അവസാന ഗഡു ലഭിക്കാനുള്ളത്. രേഖകളൊന്നുമില്ലെങ്കിലും നേരത്തെ രജിസ്ട്രേഷൻ നടത്താതെ തന്നെ ആദ്യ ഗഡുകൾ നൽകിയിരുന്നു.
എന്നാൽ, ഇപ്പോൾ മാത്രമാണ് രജിസ്ട്രേഷൻ നിർബന്ധമാക്കുന്നതെന്നാണ് പരാതി. കഴിഞ്ഞ ദിവസം ഇക്കാര്യവുമായി ബന്ധപ്പെട്ട് ആദിവാസി കുടുംബങ്ങൾ പഞ്ചായത്തിലെത്തി പ്രതിഷേധിച്ചിരുന്നു. നെല്ലിയാംപാടം ആദിവാസി നഗറിലെ ഒറ്റ കുടുംബത്തിനും നിലവിൽ കൈവശ രേഖയില്ല. വാർഡ് അംഗം കെ.ടി. സലീനയുടെ നേതൃത്വത്തിൽ ആദിവാസികൾ വില്ലേജ് ഓഫിസും പഞ്ചായത്ത് ഓഫിസും ഉപരോധിച്ചതിനെ തുടർന്നാണ് പലർക്കും വീട്ടുനമ്പർ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.