കാളികാവ്: അടച്ചുപൂട്ടലിൽ ഒാൺലൈൻ ക്ലാസിലൂടെ മാത്രം കണ്ട് പരിചയമുള്ള ക്ലാസിലെ മുഴുവർ കുട്ടികൾക്കും വർണാഭമായ ആശംസ കാർഡുകൾ അയച്ച് അധ്യാപകൻ. അമ്പലക്കടവ് എ.എം.എൽ.പി സ്കൂളിലെ നാലാം ക്ലാസിലെ അധ്യാപകനായ ടി. മുഹമ്മദ് ഫൈസലാണ് തെൻറ ക്ലാസിലെ മുഴുവൻ കുട്ടികൾക്കും സമൃദ്ധിയുടെ ആഘോഷമായ ഓണം ആശംസകൾ നേർന്ന് കാർഡുകൾ അയച്ചിരിക്കുന്നത്. 48 കുട്ടികളാണ് ക്ലാസിലുള്ളത്. കുട്ടികൾക്ക് രസകരമായ ജീവികൾ, പൂക്കൾ തുടങ്ങിയവയുടെ ചിത്രങ്ങൾ വരച്ച് നിറം നൽകി പോസ്റ്റ് കാർഡിലാണ് ആശംസകാർഡുകൾ തയാറാക്കിയത്.
അധ്യാപകൻ തന്നെയാണ് ചിത്രങ്ങൾ വരച്ചതും നിറം നൽകിയതും. പ്രൈമറി ക്ലാസുകളിൽ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ആശംസകാർഡുകൾ നിർമിക്കാറുണ്ട്. ആശംസ കാർഡ് നിർമിക്കുന്നതിന് ഒരു മാതൃക മനസ്സിലാക്കാനും കുട്ടികൾക്ക് ഇത് സഹായകമാകും.
വീട്ടിൽനിന്ന് പുറത്തിറങ്ങാതെ, ഓൺലൈൻ പഠനത്തിനിടയിൽ അധ്യാപകരുടെ ആശംസകാർഡ് കിട്ടുന്നത് കുട്ടികൾക്ക് ഏറെ സന്തോഷമാകുമെന്ന പ്രതീക്ഷയിലാണ് കുട്ടികളുടെ പ്രിയപ്പെട്ട ഫൈസൽ മാസ്റ്റർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.