കാളികാവ്: വ്യാജ ലോട്ടറികേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. തെന്നല പൂക്കിപ്പറമ്പ് കിഴക്കേപ്പുരക്കൽ രമേശ് (32), തെന്നല കുറുമ്പഞ്ചേരി ശരുൺലാൽ (23) എന്നിവരെയാണ് കാളികാവ് പൊലീസ് അറസ്റ്റു ചെയ്തത്. കാളികാവ് ജങ്ഷനിൽ പെട്രോൾ പമ്പിന് സമീപം മൊബൈൽ ഷോപ്പിന്റെ മറവിലാണ് എഴുത്തു ലോട്ടറി നടത്തുന്നത്. കാളികാവ് പൊലീസിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാത്തിലാണ് റെയ്ഡ് നടത്തിയത്. കേരള സംസ്ഥാന ഭാഗ്യക്കുറിക്ക് സമാന്തരമായിട്ടാണ് മലയോര മേഖലയിൽ വ്യാജ ലോട്ടറി പ്രവര്‍ത്തിക്കുന്നത്. 25,000 രൂപ, 2,500 രൂപ രണ്ടാം സമ്മാനവും 500 രൂപ മൂന്നാം സമ്മാനവും ഗ്യാരണ്ടി സമ്മാനമായി 100 രൂപയുമാണ് നല്‍കുന്നത്.
വ്യാജ ലോട്ടറിയുടെ മറവിൽ ദിവസവും ലക്ഷങ്ങളാണ് സംഘം കൈക്കലാക്കുന്നത്. സമ്മാനാര്‍ഹർക്ക് ഉടനെ തന്നെ പണം നൽകുകയും ചെയ്യും. അത്യാധുനിക സംവിധാനങ്ങളാണ് വ്യാജ ലോട്ടറി കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.