കാളികാവ്: റബർകുരു വ്യാപാരം പുല്ലങ്കോട്ടുകാർക്ക് ഉത്സവമായി. ഒരു കിലോ റബർ കുരുവിന് 50 രൂപ വരെയാണ് വ്യാപാരികൾ ഉപഭോക്താക്കൾക്ക് നൽകുന്നത്. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി പേരാണ് റബർ കുരു പെറുക്കാൻ പുല്ലങ്കോട് എസ്റ്റേറ്റിൽ എത്തിക്കൊണ്ടിരിക്കുന്നത്. വ്യാപാര മേഖലയിലെ മാന്ദ്യവും മറ്റു പ്രതിസന്ധികളും തകർത്ത പുല്ലങ്കോട് അങ്ങാടിക്ക് റബർ വിപണനം പുതിയ ഉണർവാണ് ഉണ്ടാക്കിയത്.
പുല്ലങ്കോട് എസ്റ്റേറ്റിലെ റബർ കുരു സംസ്ഥാനത്തുതന്നെ ഏറ്റവും ഗുണമേന്മ ഉള്ളതും വിപണനം നടക്കുന്നതുമാണ്. തെക്കൻ ജില്ലകളിൽ മഴ കൂടുതലായതിനാൽ കുരു പൊട്ടാതെ വന്നതാണ് ജില്ലയിലെ ഏറ്റവും വലിയ റബർ തോട്ടമായ പുല്ലങ്കോട് എസ്റ്റേറ്റ് ഭാഗത്തെ ഗ്രാമങ്ങൾക്ക് അനുഗ്രഹമായത്.
റബർ നഴ്സറികളിലേക്കും ചില എണ്ണകളിൽ ചേർക്കാനും കാലിത്തീറ്റ, കോഴിത്തീറ്റ പോലുള്ള സാധനങ്ങൾ ഉണ്ടാക്കാനുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. മുൻകാലങ്ങളിൽ മലയോരമേഖലയിലെ നിരവധി വ്യാപാരികൾ റബർ കുരു വിപണനം നടത്തിയിരുന്നു. എന്നാൽ, വർഷങ്ങളായി ഒന്നോ രണ്ടോ പേർ മാത്രമാണ് ഈ രംഗത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.