കാളികാവ്: അടക്കാക്കുണ്ടിൽ കാട്ടാനയുടെ വിളയാട്ടം. വടക്കന്മാർ വീട്ടിൽ ഗീത, ഉഷ, ജയ എന്നിവരുടെ അടക്കാക്കുണ്ടിലെ അമ്പലക്കുന്ന് എസ്റ്റേറ്റിൽ ആനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു. ചെങ്കോട് കോവിലകം കോളനിക്ക് സമീപത്താണ് കാട്ടാനകളിറങ്ങിയത്.പുല്ലങ്കോട് എസ്റ്റേറ്റിലും ആനകൾ കൃഷി നശിപ്പിച്ചു. ഏതാനും ദിവസങ്ങളായി പുല്ലങ്കോട് എസ്റ്റേറ്റിലെ പല ഭാഗത്തും കാട്ടാനകൾ ഇറങ്ങി റബർ മരങ്ങളും മറ്റും നശിപ്പിക്കുന്നുണ്ട്. ഇതിനുപുറമെയാണ് വെള്ളിയാഴ്ച പുലർച്ച അടക്കാക്കുണ്ടിലെ അമ്പലക്കുന്ന് എസ്റ്റേറ്റിൽ കാട്ടാനകൾ ഇറങ്ങിയത്. 15 കവുങ്ങുകൾ നശിപ്പിച്ചു. ചുറ്റുഭാഗത്തുള്ള കമ്പിവേലി പൊളിച്ചാണ് ആനകളിറങ്ങിയത്.
നേരത്തേയും ഇതേസ്ഥലത്ത് കൃഷി നശിപ്പിച്ചിരുന്നു. രാവിലെ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളാണ് കൃഷി നശിപ്പിച്ച വിവരം ഉടമകളെ അറിയിച്ചത്. പുലർച്ച ടാപ്പിങ്ങിന് പോകുന്ന തൊഴിലാളികൾ നേരം വെളുത്തശേഷം ജോലിക്ക് പോയാൽ മതിയെന്നും ശ്രദ്ധയോടെ പോകണമെന്നും എസ്റ്റേറ്റ് മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.