കൊണ്ടോട്ടി: കരിപ്പൂർ വിമാനാപകടത്തിലെ രക്ഷാപ്രവർത്തനകർക്ക് കോവിഡ് പരിശോധന നടത്തുന്നതിെൻറ ഭാഗമായി 559 പേരിൽനിന്ന് സ്രവമെടുത്തു.ആർ.ടി.പി.സി.ആർ പരിശോധനയാണ് രക്ഷാപ്രവർത്തകരിൽ നടത്തിയത്. അഞ്ച് കേന്ദ്രങ്ങളിലായാണ് വെള്ളിയാഴ്ച വലിയ തോതിലുള്ള പരിശോധന നടന്നത്. ഫലം നാലു ദിവസത്തിനകം വരും.
നെടിയിരുപ്പ് മേഖലയിൽനിന്നുള്ള 65 പേർക്ക് ചിറയിൽ ജി.യു.പി സ്കൂളിലാണ് പരിശോധന നടത്തിയത്. പള്ളിക്കൽ പഞ്ചായത്തിലുള്ളവർക്ക് തറയിട്ടാൽ എ.എം.എൽ.പി സ്കൂളിലാണ് ആർ.ടി.പി.സി.ആർ പരിശോധനക്കായി സ്രവം എടുത്തത്. ഇവിടെ 101 പേരാണ് പരിശോധനക്കെത്തിയത്.
പുളിക്കലിൽ നടന്ന മൊബൈൽ പരിശോധനയിൽ 56 പേർ പങ്കെടുത്തു. സി.എസ്.എഫ് ജവാന്മാർ ഉൾപ്പെടെ വിമാനത്താവള ജീവനക്കാർ എയർപോർട്ട് ഗാർഡനിലാണ് പരിശോധ നടത്തിത്. 199 പേരാണ് ഇവിടെ പങ്കെടുത്തത്. ഹജ്ജ് ഹൗസിലെ കോവിഡ് പരിശോധന കേന്ദ്രത്തിൽ 138 പേർ വിധേയമായി. ഇതിൽ കൊണ്ടോട്ടി മേഖലയിൽനിന്നുള്ള 162 പേർ പങ്കെടുത്തു. ഹജ്ജ് ഹൗസിൽ വെള്ളിയാഴ്ച ഒമ്പത് ആൻറിജൻ പരിശോധന നടന്നതിൽ ആർക്കും രോഗമില്ല. കൊണ്ടോട്ടി നഗരസഭയിലെ 266 പേരിലാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 170 പേർ നെഗറ്റിവായിട്ടുണ്ട്. പള്ളിക്കൽ പഞ്ചായത്തിൽ 130 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 90 പേർ നെഗറ്റിവായിട്ടുണ്ട്. പുളിക്കൽ പഞ്ചായത്തിൽ 102 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 35ഓളം പേർ നെഗറ്റിവായിട്ടുണ്ട്. രോഗം കുറഞ്ഞുവരുന്നതും രോഗമുക്തി നേടുന്നവർ കൂടിവരുന്നതും മേഖലക്ക് ആശ്വാസം നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.