കരുളായി: കാർഷികസ്മൃതിയുണർത്തി കരുളായിയിൽ നടന്ന കാളപൂട്ട് മത്സരം ആവേശമായി. കൊളങ്ങര ബ്രദേഴ്‌സിെൻറ കാളപൂട്ട് കണ്ടത്തില്‍ നടന്ന മത്സരത്തില്‍ കുരുണിയന്‍ മോന്‍ ഒതുക്കുങ്ങലിെൻറ കാളകള്‍ ഒന്നാം സ്ഥാനം നേടി. കൊണ്ടോട്ടി പോപ്പുലര്‍ ജാഫറിെൻറ കാളകള്‍ രണ്ടും ചീക്കോട് പി.കെ. നാണിയുടെ കാളകള്‍ മൂന്നും സ്ഥാനങ്ങൾ നേടി.
വിജയികള്‍ക്ക് നിലമ്പൂര്‍ നഗരസഭ അധ്യക്ഷൻ മാട്ടുമ്മല്‍ സലീം, കരുളായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി. സുരേഷ് മാസ്റ്റർ, കാളപൂട്ട് കമ്മിറ്റി സംസ്ഥാന സെക്രട്ടറി കൊളക്കാടന്‍ നാസര്‍ എന്നിവര്‍ ചേർന്ന് കപ്പുകള്‍ നല്‍കി.
മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍നിന്നുള്ള 76 ജോഡി ഉരുക്കളാണ് മത്സരത്തിൽ അണിനിരന്നത്. നാടിെൻറ വിവിധ ഭാഗങ്ങളിൽനിന്നായി നിരവധി ആളുകൾ മത്സരം കാണാനെത്തിയിരുന്നു. ഗ്രാമപഞ്ചായത്ത് അംഗം കൊളങ്ങര സറഫുദ്ദീന്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. കൊളക്കാടന്‍ സക്കീര്‍, കെ.വി. സക്കീര്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.