പു​ള്ളി​യി​ൽ ഗ​വ. യു.​പി സ്കൂ​ളി​ലെ സ്മാ​ർ​ട്ട് ക്ലാ​സ് മു​റി​ക​ൾ ജി​ല്ല ഐ.​ടി അ​റ്റ്‌ സ്കൂ​ൾ മാ​സ്റ്റ​ർ ട്രെ​യി​ന​ർ ജേ​ക്ക​ബ് സ​ത്യ​ൻ

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മനസ്സറിഞ്ഞ് പൂർവ അധ്യാപകൻ; പുള്ളിയിൽ ജി.യു.പി സ്കൂൾ സ്മാർട്ടായി

കരുളായി: വിവിധ ഏജൻസികളിൽ നിന്നും ലഭ്യമായ ഐ.ടി ഉപകരണങ്ങൾക്ക് പുറമേ സ്കൂളിലെ മുൻ അധ്യാപകനും കൂടി സഹകരിച്ചതോടെ പുള്ളിയിൽ ഗവ. യു.പി സ്കൂളിൽ എല്ലാ ക്ലാസ് മുറികളും സ്മാർട്ടായി. പൂർവ അധ്യാപകൻ പി.കെ. ശ്രീകുമാർ മാസ്റ്റർ നൽകിയ ഒരു ലക്ഷം രൂപ ഉപയോഗിച്ച് പ്രോജക്ടർ അടക്കം ഐ.ടി. അനുബന്ധ ഉപകരണങ്ങൾ ലഭ്യമാക്കിയാണ് ക്ലാസുകൾ സ്മാർട്ടാക്കിയത്. ജില്ല ഐ.ടി അറ്റ്‌ സ്കൂൾ മാസ്റ്റർ ട്രെയിനർ ജേക്കബ് സത്യൻ സ്മാർട്ട് ക്ലാസ് മുറികൾ ഉദ്ഘാടനം ചെയ്തു.

എസ്.എം.സി ചെയർമാൻ കെ.എച്ച്. ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. കരുളായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. സുരേഷ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ഇ. അബ്ദുൽ റസാക്ക് മുഖ്യാതിഥിയായി.

ചടങ്ങിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ രചനാ മത്സരത്തിലേയും പത്ര ക്വിസ് മത്സരത്തിലേയും വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. നിലമ്പൂർ ബി.പി.സി എം. മനോജ് കുമാർ, സ്കൂൾ പ്രധാനാധ്യാപകൻ കെ.വി. ജയകുമാർ, സ്റ്റാഫ് സെക്രട്ടറി സി.പി. സോമൻ എം.ടി.എ പ്രസിഡന്റ് ശാരിക രമേശ്, സീനിയർ അസിസ്റ്റന്‍റ് വി.ആർ. ബിന്ദു ലാൽ, എസ്. ആർ.ജി കൺവീനർ കെ.സി. ലിമ തുടങ്ങിയവർ സംസാരിച്ചു. എം.കെ. ദിവ്യ, സി.സി. പുഷ്പലത, രാഹുൽ ജോർജ്, എം. ഫെബിൻ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - GUP school in Pulliya has become smart

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.