കരുളായി: ബാലവിവാഹം നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെത്തി വിവാഹം തടഞ്ഞു. കരുളായി ഐ.സി.ഡി.എസ് സൂപ്പർവൈസർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാളികാവ് ഐ.സി.ഡി.എസ് ഓഫിസിലെ ഉദ്യോഗസ്ഥർ കരുളായി പഞ്ചായത്തിലെ തൊണ്ടിയിലെത്തി വിവാഹം തടഞ്ഞത്. 17കാരിയുടെ വിവാഹമാണ് ബാലവിവാഹ നിരോധന നിയമപ്രകാരം തടഞ്ഞത്. ആർഭാടപൂർവം കല്യാണം നടക്കുന്നു എന്നതിന്റെ പേരിലാണ് നടപടി.
ഉദ്യോഗസ്ഥരെത്തുമ്പോൾ ഒരുക്കമെല്ലാം പൂർത്തിയാക്കി വിവാഹച്ചടങ്ങിനുള്ള തയാറെടുപ്പിലായിരുന്നു വീട്ടുകാർ. ഉദ്യോഗസ്ഥർ കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും നിയമവശങ്ങൾ ബോധവത്കരിക്കുകയും ചെയ്തു. ഉടൻ കോടതിയെ സമീപിച്ച് നിയമനടപടികൾ സ്വീകരിക്കുമെന്ന് കാളികാവ് ഐ.സി.ഡി.എസ് സി.ഡി.പി സുബൈദ പറഞ്ഞു.
കരുളായി ഐ.സി.ഡി.എസ് സൂപ്പർവൈസർ സുജാത മണിയിൽ, സ്റ്റാഫ് അംഗങ്ങളായ മനു രവീന്ദ്രൻ, വിഷ്ണുവർധൻ, രജീഷ് ഗോപി എന്നിവരടങ്ങിയ സംഘമാണ് വീട് സന്ദർശിച്ച് നിയമനടപടി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.