കരുളായി: ഇരുവൃക്കകളും തകരാറിലായ കുളവട്ടം കടമ്പത്ത് രാജൻ (43) ചികിത്സാസഹായം തേടുന്നു. ഒമ്പതു വർഷമായി പ്രവാസിയിരുന്ന രാജന് എട്ടു വർഷം മുമ്പാണ് വൃക്കരോഗം ബാധിച്ചത്.
ജൂലൈ മുതൽ ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസ് നടത്തണം. ഇതിന് ഭാരിച്ച തുക വരുന്നുണ്ട്. ഭാര്യയും മൂന്നു പെൺകുട്ടികളും മാതാവുമടങ്ങിയതാണ് രാജെൻറ കുടുംബം. ആശാരിപ്പണി ചെയ്താണ് ഈ യുവാവ് കുടുംബം പുലര്‍ത്തിയിരുന്നത്. അപ്രതീക്ഷിതമായെത്തിയ രോഗം ഈ നിർധന കുടുംബത്തെ തളര്‍ത്തിയിരിക്കുകയാണ്.
ഇരുവൃക്കകളും തകരാറായതിനാല്‍ മാറ്റിവെക്കുകയല്ലാതെ മറ്റ് മാര്ഗങ്ങളിലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിന് 40 ലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നാട്ടുകാര്‍ ചേര്‍ന്ന് കടമ്പത്ത് രാജന് ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ കരുളായിയിലെ യുവ വ്യവസായി പത്തുതറ ഷഫീഖ് ആദ്യ സാമ്പത്തികസഹായം കൈമാറി. ഭാരവാഹികൾ വിശ്വപ്രഭ (ചെയര്‍), സെമീം (കണ്), യു.പി. ഉമ്മര്‍ (ട്രഷ). അക്കൗണ്ട് വിവരങ്ങൾ: സൗത്ത് ഇന്ത്യന്‍ ബാങ്ക്, കരുളായി ശാഖ, അക്കൗണ്ട് നമ്പർ: 0985053000000716, ഐ.എഫ്.എസ് എസ്.ഐ.ബി.എല്‍ 0000622. ഫോൺ: 8921451026, 7034404088.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.