കരുളായി: മലപ്പുറം ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായ നെടുങ്കയം സഞ്ചാരികള്‍ക്ക് തുറന്ന് നല്കി. കോവിഡിനെ തുടര്‍ന്ന് എല്ലാ ടൂറിസം കേന്ദ്രങ്ങളിലും പ്രവേശനം നിരോധിച്ച സമയത്ത് നെടുങ്കയം പാരിസ്ഥിതിക വിനോദ സഞ്ചാര കേന്ദ്രവും സഞ്ചാരികളെ വിലക്കിയിരുന്നു. എന്നാല്‍, കഴിഞ്ഞ മാസം സംസ്ഥാനത്തെ എല്ലാ ടൂറിസം കേന്ദ്രങ്ങളും തുറന്ന് പ്രവര്‍ത്തനം തുടങ്ങിയപ്പോഴും നെടുങ്കയം സഞ്ചാരികള്‍ക്ക് തുറന്ന് നല്‍കിയിരുന്നില്ല. നെടുങ്കയം വിനോദസഞ്ചാര കേന്ദ്രം വനത്തിനുള്ളിലെ ആദിവാസി സങ്കേതം കൂടിയാണ്. ഈ ആദിവാസി കേന്ദ്രങ്ങളില്‍ കോവിഡ് വ്യാപന സാധ്യതയുള്ളതിനാലാണ് മറ്റെല്ലാ കേന്ദ്രങ്ങളും തുറന്നിട്ടും ഇവിടെ സഞ്ചാരികളെ കടത്തിവിടാതിരുന്നത്.
കോവിഡ് വ്യാപന തോത് കുറഞ്ഞതോടെയാണ് നെടുങ്കയം സഞ്ചാരികള്‍ക്ക് തുറന്ന് നല്കാന് വനം വകുപ്പ് അധികൃതർ തീരുമാനിച്ചത്. ഇത് പ്രകാരമാണ് തിങ്കളാഴ്ച മുതല്‍ സഞ്ചാരികളെ നെടുങ്കയത്തേക്ക് കടത്തിവിടുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമായിരിക്കും വനത്തിനകത്തേക്ക് പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.