കരുളായി: വനമേഖലയോടുചേർന്ന കൃഷിയിടങ്ങളിൽ കാട്ടാനകളുടെ ശല്യത്തിന് അറുതിയായില്ല. മാസങ്ങളായി ഈ മേഖലകളിൽ കാട്ടാനകളുടെ വിളയാട്ടം തുടങ്ങിയിട്ട്.
രാത്രികാലങ്ങളിൽ കൂട്ടത്തോടെ ഇറങ്ങുന്ന കാട്ടാനകൾ കാർഷികവിളകളാണ് നശിപ്പിക്കുന്നത്. കരുളായി താഴെ മൈലമ്പാറയില്‍ കഴിഞ്ഞദിവസം രാത്രിയിറങ്ങിയ കാട്ടാനക്കൂട്ടം ഒരേക്കറോളം സ്ഥലത്തെ നെല്‍കൃഷിയാണ് നശിപ്പിച്ചത്.
കുലുക്കംപാറ കദീജ പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ കതിരുവന്ന നെല്‍കൃഷിയാണ് ആനകള്‍ പരക്കെ നശിപ്പിച്ചത്. ഈ ഭാഗങ്ങളിൽ സ്ഥിരമായി കാട്ടാനകളെത്തി കൃഷി നശിപ്പിക്കുന്നത് പതിവായതോടെ കദീജയുടെ ഭര്‍ത്താവ് പാടത്ത് കാവലിരിക്കാറുണ്ടായിരുന്നു.
കഴിഞ്ഞദിവസമെത്തിയ കാട്ടാനക്കൂട്ടത്തെ പിന്തിരിപ്പിക്കാന് ശ്രമിക്കവെ ഒരാന ഇദ്ദേഹത്തിന് നേരെ വന്നെങ്കിലും ഓടിരക്ഷപ്പെടുകയായിരുന്നു. 50,000 രൂപയുടെ നഷ്ടമാണ് ഇവര്‍ക്ക് സംഭവിച്ചത്. കൃഷിഭവന് മുഖാന്തരം വിള ഇന്‍ഷുര്‍ ചെയ്തിട്ടുണ്ടെങ്കിലും കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് ഇവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.