കരുളായി: അടിയന്തര ചികിത്സ വേണ്ടിവന്ന രണ്ടു വയസ്സുകാരിക്കായി പൊലീസ് ഇടപെടൽ. കരുളായി കുളവട്ടം സ്വദേശി തൊട്ടിയില്‍ മുസ്തഫ-റജീന ദമ്പതികളുടെ മകള്‍ ഹമയ സയാനക്കാണ് രക്ഷയായത്. രണ്ടുദിവസമായി ഹമയക്ക് പനി തുടങ്ങിയിട്ട്. ഞായറാഴ്ച രാവിലെ ആശുപത്രിയിലെത്തി മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങിയതായിരുന്നു. എന്നാൽ 12 മണിയോടെ പനി മൂര്‍ച്ഛിച്ച് ബോധ രഹിതയായി. ഉടൻ കരുളായിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുഷ്രൂശ നൽകിയെങ്കിലും നിലമ്പൂര്‍ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപേകാൻ ഡോക്ടര്‍ നിർദേശിച്ചു.
സമ്പൂർണ ലോക്ഡൗണിലായ കരുളായിൽനിന്ന് കുട്ടിയെ നിലമ്പൂരിലെത്തിക്കാൻ പ്രയാസപ്പെട്ടപ്പോഴാണ് ടൗണിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് വിവരമറിഞ്ഞെത്തിയത്.
ഉടനെ പൂക്കോട്ടുംപാടം പൊലീസ് എസ്.ഐ രാജേഷ് അയോടനും പൊലീസ് ഡ്രൈവർ മുജീബ് നെന്മിനിയും കുഞ്ഞിനെ പൊലീസ് വാഹനത്തിൽ കയറ്റി ജില്ല ആശുപത്രിയിൽ എത്തിച്ചു. പൊലീസ് നിർദേശമനുസരിച്ച് അവിടെ എല്ലാ മുന്നൊരുക്കങ്ങളുമായി ആശുപത്രി അധികൃതരും നിലമ്പൂർ ഇ.ആർ.എഫ് അംഗങ്ങളും കാത്തുനിന്നു.
അടിയന്തര ചികിത്സ നൽകിയ കുട്ടി അപകടനില തരണം ചെയ്ത നീരിക്ഷണത്തിൽ വെച്ചതിനുശേഷം വീട്ടിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു. തക്കസമയത്ത് പൂക്കോട്ടുംപാടം പൊലീസിെൻറ സഹായം ലഭിച്ചതിന് നന്ദി പറഞ്ഞാണ് കുടുംബം തിരിച്ചുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.