കരുളായി: വയോധിക ദമ്പതികളുടെ ചോർന്നൊലിക്കുന്ന വീട് വാർഡ് അംഗത്തിന്റെ ഇടപെടലിൽ വാസയോഗ്യമാക്കി. കരുളായി അമ്പലക്കുന്നിലെ മുല്ലക്കല്‍ സലാമിന്റെ വീടാണ് വാര്‍ഡ് അംഗം കെ.പി. നസീറിന്റെയും സുമനസ്സുകളുടെയും നേതൃത്വത്തിൽ അറ്റകുറ്റപ്പണി നടത്തിയത്.
വാർധക്യ രോഗങ്ങളാൽ ദുരിതമനുഭവിക്കുന്നവരാണ് സലാമും ഭാര്യയും. 10 വര്‍ഷത്തോളമായി ഇവർ വീടിന് അപേക്ഷ നല്കി കാത്തിരിക്കാന്‍ തുടങ്ങിയിട്ട്. എന്നാല്‍, ഇതുവരെ പരിഗണന ലഭിച്ചില്ല. ചെറിയ മഴ പെയ്താല്‍ പോലും വെള്ളം മുഴുവന്‍ അകത്തേക്ക് ഒലിച്ചിറങ്ങുന്ന സ്ഥിതിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.