കരുളായി: നെടുങ്കയം ഉൾവനത്തിൽ തണ്ടർബോൾട്ട് സംഘത്തിനുനേരെ കാട്ടാന ആക്രമണം. ആക്രമണത്തിൽ നിലമ്പൂർ ക്യാമ്പിലെ തണ്ടർബോൾട്ട് എ.എസ്.ഐ ഡാനിഷ് കുര്യന് (40) പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ എേട്ടാടെ നെടുങ്കയം വനം സ്റ്റേഷൻ പരിധിയിലെ പുലിമുണ്ടയിൽനിന്ന് മണ്ണള കോളനിയിലേക്ക് പോകുന്ന കാട്ടുപാതയിലാണ് സംഭവം.
12 പേരടങ്ങുന്ന തണ്ടർബോൾട്ട് സംഘം വാഹനം നിർത്തി മന്നിക്കടവ് ഭാഗത്തേക്ക് നടന്നുപോകുമ്പോഴായിരുന്നു കാട്ടാനയുടെ അപ്രതീക്ഷിത ആക്രമണം. സംഘത്തിലുണ്ടായിരുന്ന ഡാനിഷിനെ ഒറ്റയാൻ തുമ്പിെക്കെ കൊണ്ട് രണ്ടു തവണ എടുത്തെറിയുകയായിരുന്നു. കൂടെയുള്ളവർ ബഹളംവെച്ചതിനെ തുടർന്നാണ് കാട്ടാന പിന്തിരിഞ്ഞ് കാട്ടിൽ മറഞ്ഞത്. ഇയാളുടെ വാരിയെല്ലിനും കാലിെൻറ എല്ലിനും പൊട്ടലുണ്ട്.
വിവരമറിഞ്ഞ് പൂക്കോട്ടുംപാടം പൊലീസ് ഇൻസ്പെക്ടർ ടി.കെ. ഷൈജുവിെൻറ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് ഡാനിഷിനെ സ്ട്രെച്ചറിൽ താഴെയെത്തിച്ച് വിദഗ്ധ ചികിത്സക്ക് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുമ്പ് കാട്ടുപോത്തിെൻറ ആക്രമണത്തിൽ തണ്ടർബോൾട്ട് സേന അംഗത്തിന് പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.