പ്രതിസന്ധികൾക്കിടയിലും കാരുണ്യം മുറുകെ പിടിച്ച് വളാഞ്ചേരിയിലെ ബസ് ജീവനക്കാരും ഉടമകളും

വളാഞ്ചേരി: കോവിഡ്കാല പ്രതിസന്ധികൾക്കിടയിലും സഹപ്രവർത്തക​െൻറ ചികിത്സക്കായി കാരുണ്യയാത്ര നടത്തി വളാഞ്ചേരിയിലെ ബസ് ജീവനക്കാരും ഉടമകളും. നെടുങ്ങോട്ടൂര്‍ റോഡ് വേളക്കാട്ടിൽ അയ്യപ്പൻ-ദേവകി ദമ്പതികളുടെ മകനും സ്വകാര്യ ബസ് ഡ്രൈവറുമായ പ്രദീപി‍െൻറ (31) ചികിത്സക്കായാണ് തുക സ്വരൂപിച്ചത്. കാരുണ്യയാത്രയിലൂടെ 1,27,870 രൂപ സ്വരൂപിക്കാനും സാധിച്ചു. വളാഞ്ചേരിയിൽനിന്ന്​ പട്ടാമ്പി, ഇരിമ്പിളിയം, കാരമ്പത്തൂർ, കരുവാൻപടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവിസ് നടത്തുന്ന 25 സ്വകാര്യ ബസുകളാണ് ഒരുദിവസത്തെ വരുമാനം ചികിത്സക്കായി കൈമാറിയത്.

ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് പ്രദീപ് തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ജീവനക്കാരും അവരുടെ ഒരു ദിവസത്തെ വേതനവും ചികിത്സക്കായി കൈമാറി. യാത്രക്കാരുടെ കുറവും കോവിഡ്കാല നിയന്ത്രണങ്ങളും കാരണം ബസ് വ്യവസായം പ്രതിസന്ധിയിലായ ഘട്ടത്തിലും ജീവനക്കാരനെ രക്ഷിക്കാൻ ഒരുദിവസത്തെ വരുമാനം ഇവർ മാറ്റിവെക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.