കരുവാരകുണ്ട്: 'മാധ്യമം' ഹെൽത്ത് കെയറിലേക്ക് തുക സ്വരൂപിച്ച് നൽകി ഐഡിയൽ പബ്ലിക് സ്കൂൾ വിദ്യാർഥികളുടെ ശിശുദിനാഘോഷം. നിർധന രോഗികളെ സഹായിക്കുന്നതിനായി 36,957 രൂപയാണ് കുട്ടികൾ സമാഹരിച്ചത്. ശിശുദിനത്തിൽ സ്കൂളിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ എ. അബ്ദുൽ റസാഖ് മാധ്യമം പെരിന്തൽമണ്ണ ലേഖകൻ ഇ. ഷംസുദ്ദീന് തുക കൈമാറി.
ഐഡിയൽ ട്രസ്റ്റ് ചെയർമാൻ വി.പി. ലിയാഖത്തലി, സ്കൂൾ മാനേജർ കെ. അബ്ദുൽ മജീദ്, വൈസ് പ്രിൻസിപ്പൽ സി. മുഹമ്മദ് അഷ്റഫ്, പി.ടി.എ പ്രസിഡൻറ് സമീദ് കാളികാവ്, സ്റ്റാഫ് സെക്രട്ടറി ഇ.എം. അസ്മ ബീവി, മാധ്യമം ഏരിയ കോഓഡിനേറ്റർ കെ. ഹാഫിസ് ഇബ്രാഹീം, ഹെൽത്ത് കെയർ പ്രതിനിധി എം. അബ്ദുല്ല, സ്കൂൾ ഹെഡ് ഗേൾ പി. ദിയ മറിയം എന്നിവർ സംസാരിച്ചു.
കൂടുതൽ തുക സമാഹരിച്ച പി. ഫിയ മറിയം, കെ. സാറ ശുറൂഖ്, കെ. അയാൻ ഹാഫിസ്, കെ. അഷാസ്, കെ. അദീബ് അസ്ലം, വി.പി. സലീം റബാഹ്, വി.പി. ജാസിർ, ടി.പി. ആസിം ശിഹാബ്, പി. മുഹമ്മദ് നിഹാദ്, ടി.പി. ആലിഷാൻ എന്നിവർക്കും മെന്റർ സി.കെ. റഷീദക്കും ഉപഹാരങ്ങൾ നൽകി. കിഡ്സ് ഫെസ്റ്റ് വിജയികൾക്കും സമ്മാനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.