കരുവാരകുണ്ട്: കോവിഡ് ഭീതിയിൽ പഠനത്തോടൊപ്പം ജീവിതത്തിന് കൂടി ലോക്ക് വീണതോടെ തൊഴിലാളി വേഷമണിഞ്ഞ് 19കാരൻ. കണ്ണത്ത് ചിലമ്പിലക്കൈ കൊളത്തൂർ പരമേശ്വരെൻറ മകൻ ശ്രീരാജാണ് അഞ്ചംഗ കുടുംബത്തിന് അത്താണിയാവാൻ കൂലിവേലക്കിറങ്ങിയത്.
പത്താം ക്ലാസിൽ ഉയർന്ന മാർക്ക് വാങ്ങിയ ശ്രീരാജ് പ്ലസ് ടുവിന് ശേഷം പടപ്പറമ്പ് പരവെക്കൽ ഗവ. ഐ.ടി.ഐയിൽ ഡ്രാഫ്റ്റ് മാൻ സിവിലിന് ചേർന്നു. കോവിഡ് പരന്നതോടെ ഈ വർഷം ക്ലാസ് തുടങ്ങിയില്ല. അച്ഛൻ പരമേശ്വരൻ അസുഖം കാരണം ജോലിക്ക് പോകാറില്ല.
അമ്മ കടകളിലും അടക്കാ കളത്തിലും ജോലിയെടുത്താണ് കുടുംബം പോറ്റിയിരുന്നത്. ലോക്ഡൗണിൽ അതും മുടങ്ങിയതോടെ മൂന്നു മക്കളടങ്ങുന്ന വീട്ടിൽ പരാധീനതയായി. ഇതോടെയാണ് ശ്രീരാജ് കൂലിവേലക്കിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.